ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 20, 2012

SOLIDARITY


മാന്യരേ,
സോളിഡാരിറ്റി.. കേരളത്തെക്കുറിച്ച താങ്കളുടെ സ്വപ്നങ്ങളെ നിറവുള്ളതാക്കുന്നതില്‍ ഈ സംഘടനക്ക് ഒരു പങ്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കൂടുതല്‍ ഗുണമേന്മയുള്ള ഒറു പുതിയ കേരളത്തെ നമ്മുക്കെല്ലാവര്‍ക്കുമൊരുമിച്ച് നിര്‍മ്മിച്ചേ പറ്റൂ. ഈ ലക്ഷ്യത്തോടെ കേരളത്തിന്റെ ഓരോ ശ്വാസനിശ്വാസത്തിലും സോളിഡാരിറ്റി ഇടപ്പെട്ടുകൊണ്ടേയിരിക്കാറുണ്ട്. മര്‍ദ്ധകരോടും സ്വാധീനമുള്ളവരോടുമൊപ്പം നില്‍ക്കുക എന്നത് ഏറെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നിന്ദിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നവനായ ദൈവത്തിലാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്. ലോകവ്യാപകമായ് മര്‍ദ്ധിതര്‍ തെരുവിനെ സര്‍ഗാത്മകമായി ഉപയോഗിച്ച് മര്‍ദ്ധനത്തിനറുതി വരുത്തുന്ന വര്‍ത്തമാനം സോളിഡാരിറ്റിയെ കൂടുതല്‍ ആവേശഭരിതമാക്കുന്നുണ്ട്. പ്രവാചകന്മാരുടെ സ്വരം ഈ സമരങ്ങളിലെ നിയാമകശക്തിയാണെന്നത് നമ്മെ കൂടുതല്‍ ആഹ്ളാദിപ്പിക്കുന്നുണ്ട്. ചരിത്രം അവസാനിക്കുകയല്ല, ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
നല്ല കേരളത്തിനുവേണ്ടി ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ് സംഘടന ഏറ്റെടുത്ത് നടത്തുന്നത്. അനീതികള്‍ക്കെതിരെ ഒറ്റുകൊടുക്കപ്പെടാത്ത സമരങ്ങള്‍, പുതു കേരളത്തിന്റെ ശ്വാസം മുട്ടിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥമുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍, ചെറുപ്പത്തിന്റെ ഊര്‍ജ്ജത്തെ നിസ്സഹായന്റെ ജീവിതത്തിനത്താണിയാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍, ഉദാരമതികളുടെ പണം സമാഹരിച്ച് ഗുണഭോക്താക്കളിലെത്തിക്കുക എന്നതിനപ്പുറം ചെറുപ്പക്കാരുടെ അധ്വാനത്തെ അതിനോട് സമരം ചേര്‍ത്ത് സേവന രംഗത്ത് സോളിഡാരിറ്റി പുതിയ ഒരു സംസ്ക്കാരം നിര്‍മ്മിക്കുകയായിരുന്നു. അശരണര്‍ക്ക് മേല്‍ക്കുര പണിത വീടുനിര്‍മ്മാണം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി, ചെറുകിട കുടിവെള്ള പദ്ധതികള്‍ എല്ലാം ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്.
യൌവനത്തിന്റെ ഈ രചനാത്മക സഞ്ചാരം ഏറെ സാമ്പത്തിക ബാധ്യതകള്‍ നിറഞ്ഞതാണെന്ന് താങ്കള്‍ക്കറിയാമല്ലോ? സോളിഡാരിറ്റയോട് പൂര്‍ണ്ണമായും താങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും ഇത്തരമൊരു യൌവനം കേരളത്തിനാവശ്യമാണെന്ന് തന്നെയായിരിക്കും താങ്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചെറുപ്പക്കാരെ താങ്കള്‍ ഇപ്പോള്‍ സഹായിക്കണം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ പണമുപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുസംഘമാണിത്. സോളിഡാരിറ്റിക്കുവേണ്ടിയുള്ള ഈ ജനകീയ ധനസമാഹരണത്തില്‍ ഏറ്റവും ഭംഗിയായി താങ്കളും പങ്കുചേരുമെന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സഹോദരന്‍
പി.ഐ നൌഷാദ്, സംസ്ഥാന പ്രസിഡണ്ട്

SOLIDARITY

KARUNYA CENTRE

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഉപരോധിച്ചു

 
 
 
 
 
 

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ
ചെയര്‍പേഴ്സനെ ഉപരോധിച്ചു
കണ്ണൂര്‍: ചേലോറയില്‍ പൊലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയും ലാത്തി പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഘെരാവോ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോളിഡാരിറ്റി ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ. മുഹമ്മദ് നിയാസ്, ഭാരവാഹികളായ ടി.പി. ഇല്യാസ്, പി.സി. ഷമീം, കെ.കെ. ഫൈസല്‍, കെ.എം. ആഷിഖ്കാഞ്ഞിരോട്, സാജിദ് പാപ്പിനിശേãരി, യാസര്‍ താണ എന്നിവരെയാണ് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയെ ചേംബറിലെത്തി ഘെരാവോ ചെയ്തത്. ചേലോറയില്‍ നഗരസഭയുടെ നിര്‍ദേശപ്രകാരം മാലിന്യനിക്ഷേപം നടത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കി സമരക്കാര്‍ക്കുനേരെ ഉച്ചവരെ പൊലീസ് നടപടി തുടരുകയുംചെയ്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരസഭാ മന്ദിരത്തിലെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ ചെയര്‍പേഴ്സന്റെയും നഗരസഭാ സെക്രട്ടറിയുടെയും പരാതി പ്രകാരം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏരിയാ തലങ്ങളില്‍ പ്രകടനം നടത്തി.
സോളിഡാരിറ്റി പ്രകടനം നടത്തി
തലശേãരി: ചേലോറയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി തലശേãരി ഏരിയാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ്, ജില്ലാ സമിതി അംഗങ്ങളായ എ.പി. അജ്മല്‍, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ചേലോറയിലെ മാലിന്യ നിക്ഷേപത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മാലിന്യവണ്ടി തടഞ്ഞ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്ത നടപടിയില്‍ സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ കട്ടുപാറ, നൌഷാദ് കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും ശംസുദ്ദീന്‍ ഓണക്കുന്ന് നന്ദിയും പറഞ്ഞു.

ഖിദ്മ മെഡിക്കല്‍ സെന്ററിന് ശിലയിട്ടു

 ഖിദ്മ മെഡിക്കല്‍
സെന്ററിന് ശിലയിട്ടു
കണ്ണൂര്‍ സിറ്റി: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ സിറ്റിയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ സെന്ററിന്റെ ശിലാസ്ഥാപനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.ദിവസേന 30 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന 10 യൂനിറ്റുകളടങ്ങുന്ന ഡയാലിസിസ് സെന്ററും കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്നതാണ് സെന്റര്‍. ആഗസ്റ്റ് ആദ്യവാരം സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവും. കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക് കോഴിക്കോട് മിംസ് ആശുപത്രിയാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. പി.എ. എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ പി.എ. ഇബ്രാഹിംഹാജി മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് വി. ഖാലിദ് മെഡിക്കല്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, നഗരസഭാ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. രമേശ്, ടി.കെ. മുഹമ്മദലി, ഹാഫിസ് മുഹമ്മദ് ബിലാല്‍, ഫാദര്‍ ദേവസി ഈരത്തറ, ടി.കെ.നൌഷാദ്, ബി.കെ. ഫസല്‍, വി. യൂനുസ് എന്നിവര്‍ സംസാരിച്ചു.

ചേലോറ: നഗരസഭാ നടപടിയില്‍ വ്യാപക പ്രതിഷേധം

ചേലോറ: നഗരസഭാ നടപടിയില്‍
വ്യാപക പ്രതിഷേധം
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ 22 ദിവസമായി നടത്തുന്ന പ്രതിഷേധ സമരം നഗരസഭയും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച്  തടഞ്ഞത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കി സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ്ചെയ്ത് മാലിന്യം തള്ളിയത് ക്രൂരമായ നടപടിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 250 ലധികം കിണറുകളില്‍ മാലിന്യം കലര്‍ന്നതാണ് സമരഹേതു. കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ ഒട്ടും ഫലപ്രദമായിരുന്നില്ല. ഇതേത്തുടര്‍ന്ന് നഗരസഭാധികൃതരും പ്രദേശവാസികളും  പലപ്പോഴായി നടത്തിയ ചര്‍ച്ചകളില്‍ ശാശ്വത പരിഹാരമുണ്ടായില്ല. നിരന്തരം വഞ്ചിക്കപ്പെട്ട ചേലോറ നിവാസികള്‍ അന്തിമ സമരമാരംഭിച്ചതാണ് നഗരസഭാധികൃതരെ പ്രകോപിപ്പിച്ചത്.
സമരം രൂക്ഷമായതോടെ ഒരാഴ്ച മുമ്പ് നഗരസഭയുടെ മാലിന്യവണ്ടി പുലര്‍ച്ചെ നാല് മണിക്ക് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. പന്തലില്‍ ഉറങ്ങിക്കിടന്ന സമര നേതാവ് കെ.കെ. മധുവിന് സംഭവത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ലോറി ഡ്രൈവര്‍, നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാധികൃതരും തുടരുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിതല  ചര്‍ച്ചകള്‍ ബഹിഷ്കരിക്കുകയും സമരത്തില്‍  ഉറച്ചു നില്‍ക്കുകയും ചെയ്ത സമരക്കാര്‍ക്കെതിരെ നഗരസഭ സ്വീകരിച്ച നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ നഗരസഭ കൈക്കൊണ്ട രീതി ഫാഷിസ്റ്റ് സമീപനമാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാസമിതി അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ജനങ്ങളെ പ്രകോപനപരമായ രീതിയില്‍ നേരിട്ടത് പ്രതിഷേധാര്‍ഹമാണ്. ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ.കെ.സുഹൈര്‍, പി. മുസ്തഫ, കെ.എല്‍. ഖാലിദ്, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം.ഐ. ജലീല്‍, കെ.എം. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളാന്‍ പൊലീസ് സഹായം  തേടുമെന്ന മന്ത്രി കെ.സി.ജോസഫിന്റെ തീരുമാനത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.
തലശേãരി നഗരസഭക്കെതിരെ ജില്ലാ കലക്ടര്‍,എസ്.പി, തലശേãരി  ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ഡി.വൈ.എസ്.പി, സി.ഐ, തലശേãി എസ്.ഐ, ന്യൂമാഹി എസ്.ഐ, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രികെ.പി.മോഹനന്‍, മന്ത്രി കെ.സി. ജോസഫ്, കോടിയേരിബാലകൃഷ്ണന്‍ എന്നിവര്‍ക്കും പൊതുജനാരോഗ്യ സംരക്ഷസമിതി കത്തയച്ചതായി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ അറിയിച്ചു.
സമരം ശക്തമാക്കാന്‍ തീരുമാനം
ന്യൂമാഹി: പെട്ടിപ്പാലം സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുമെന്ന മന്ത്രിയുടെ  തീരുമാനത്തെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം തീരുമാനിച്ചു. നിലവില്‍ സമരത്തിനിറങ്ങാത്ത പാര്‍ട്ടികളെ കൂടി സമരരംഗത്തേക്ക് കൊണ്ടുവരാനുള്ള പ്രവത്തനങ്ങള്‍ നടത്തുന്നതിന് ന്യൂമാഹി പഞ്ചായതിലെ  ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ബലം പ്രയോഗിച്ച് നിയമവിരുദ്ധമായി മാലിന്യം തള്ളാന്‍ പൊലീസ് സഹായത്തോടെ മുനിസിപ്പാലിറ്റി ശ്രമിക്കുകയാണെങ്കില്‍ പഞ്ചായത്തീരാജിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാന്‍ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റും മുഴുവന്‍ അംഗങ്ങളും രാജിവെച്ച് പ്രതിഷേധിക്കണമെന്നും യോഗം  ആവശ്യപ്പെട്ടു.യോഗത്തില്‍ പി.എം അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു.
സി.പി. അഷ്റഫ്, പി. നാണു,കെ.പി. സാദിഖ്, എം. ഉസ്മാന്‍കുട്ടി, എന്‍.വി. താജുദ്ദീന്‍, കെ.പി. അബൂബക്കര്‍, നൌഷാദ് മാടോള്‍,റഹീം അച്ചാറത്ത്, ഇ.കെ. യൂസുഫ്, പി. അബ്ദുസത്താര്‍, കെ. സജീവന്‍, ഇ.കെ. വിനയരാജ്, ടി. ഹനീഫ, എ.പി. അര്‍ഷാദ്, ജബീന ഇര്‍ഷാദ്, കെ.എം. ആയിഷ,കെ.പി.സ്വാലിഹ, പി. നാരായണിയമ്മ, കെ. യശോദ, റുബീന അനസ്, കെ.എം. സജ്ന, യു.കെ.സഫിയ എന്നിവര്‍ സംസാരിച്ചു.കെ.പി. ഫിര്‍ദാസ് സ്വാഗതവും കെ.എം.പി. മഹമൂദ് നന്ദിയും പറഞ്ഞു.ചേലോറയിലെ കണ്ണുര്‍ നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമാധാനപൂര്‍ണമായ ഉപരോധസമരം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദേശവാസികളെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്റെ മനുഷ്യത്വരഹിത നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണസമിതി പ്രതിഷേധിച്ചു.

മലര്‍വാടി വിജ്ഞാനോത്സവം

മലര്‍വാടി വിജ്ഞാനോത്സവം
തലശേãരി: മുബാറക് ഹയര്‍ സെക്കന്‍ഡറി എല്‍.പി സ്കൂളില്‍ മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കെ. കാസിം മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ. അശ്റഫ്, എം. മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചാലാട് യൂനിറ്റ്, ചാലാട് ഹിറ ഇംഗ്ലീഷ് സ്കൂള്‍, ചാലാട് ഗവ. മാപ്പിള എല്‍.പി സ്കൂള്‍, ചാലാട് യു.പി സ്കൂള്‍, ചാലാട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍, പഞ്ഞിക്കയില്‍ എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കെ.പി. റഫീഖ്, കെ.പി. സാബിര്‍, ഡോ. ഷമല്‍ ഗസ്സാലി, സി.എച്ച്. ഷൌക്കത്തലി, കെ.കെ. ഷുഹൈബ് മുഹമ്മദ്, സി.വി. ഉമ്മര്‍കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. ഡി. സുധര്‍മ, ജാന്‍സി ടീച്ചര്‍, മുഹമ്മദ് മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചേലോറയില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

 
 
 ചേലോറയില്‍ സമരപ്പന്തല്‍ 
പൊലീസ് പൊളിച്ചുനീക്കി;
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ വിരുദ്ധ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. പിന്നീട് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.  സംഘര്‍ഷത്തിനിടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പൊലീസ് കാവലില്‍, ചേലോറയില്‍ മാലിന്യം നിക്ഷേപിക്കുകയും ഇത് തടയാനെത്തിയവരെ ലാത്തി വീശി ഓടിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ടൌണ്‍ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയത് സ്റ്റേഷനിലും സംഘര്‍ഷാവസ്ഥക്കിടയാക്കി.
പൊലീസ് അക്രമത്തില്‍ പുളിയുള്ളതില്‍ കൌസല്യ (63), പാറയില്‍ രാധ (61), പന്നിയോടന്‍ ശ്യാമള (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് പുറമെ സമര സമിതി പ്രവര്‍ത്തകരായ ചാലാടന്‍ രാജീവന്‍, മധു, കെ.പി. അബൂബക്കര്‍, പിഷാരടി ഏച്ചൂര്‍, ചേലോറ പഞ്ചായത്തംഗം ബിന്ദു ജയരാജ്, രാകേഷ് വട്ടപ്പൊയില്‍, കെ.എം. ഷമീര്‍, കെ.പി. മുഹമ്മദ്, കെ. റാഷിദ്, മജീദ് വട്ടപ്പൊയില്‍, ഷിബു ഏച്ചൂര്‍, ടി.വി. ആബിദ് തുടങ്ങി 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ടൌണ്‍ സി.ഐ പി. സുകുമാരന്റെ നേതൃത്വത്തില്‍ എത്തിയ വന്‍ പൊലീസ് സംഘം സമരപ്പന്തല്‍ വളഞ്ഞ് അവിടെയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ വനിതാ പൊലീസിന്റെ ചവിട്ടേറ്റാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വനിതാ പൊലീസുകാര്‍ സ്ത്രീകളെ വലിച്ചിഴച്ചാണ് ജീപ്പില്‍ കയറ്റിയതത്രെ. സമരപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടയില്‍ സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് വാഹനത്തിലിട്ടു.
അറസ്റ്റ് ചെയ്തവരുമായി ടൌണ്‍ സ്റ്റേഷനില്‍ പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും സംഘടിച്ചെത്തി. സമരക്കാരും നാട്ടുകാരും സ്റ്റേഷനില്‍ കെ. സുധാകരന്‍ എം.പി, അബ്ദുല്ലക്കുട്ടി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സന്‍ ശ്രീജ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.സ്റ്റേഷനിലേക്ക് ഇരച്ചുകയറാനുള്ള നാട്ടുകാരുടെ ശ്രമം ഗേറ്റടച്ച് പൊലീസ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുവന്ന സ്ത്രീകളില്‍ പരിക്കേറ്റവരെ പിന്നീട് പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മാലിന്യ നിക്ഷേപത്തിനെതിരെ ചേലോറയില്‍ 22 ദിവസമായി സമരം ചെയ്യുന്നവരെയാണ്  കഴിഞ്ഞ ദിവസം മന്ത്രി കെ.സി. ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ പൊലീസിനെ ഉപയോഗിച്ച് നീക്കിയത്. അറസ്റ്റ് ചെയ്തവരെ ഇന്നലെ വൈകീട്ട് തലശേãരി കോടതിയില്‍ ഹാജരാക്കി സ്വന്തം ജാമ്യത്തില്‍ വിട്ടു.
രണ്ടു തവണ മന്ത്രിയുടെ സാന്നിധ്യത്തിലടക്കം മൂന്നു തവണയായി കലക്ടറേറ്റില്‍നടന്ന ചര്‍ച്ചയില്‍ സമരസമിതി പങ്കെടുത്തിരുന്നില്ല. നേരത്തേ പലവട്ടം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമര ചര്‍ച്ചയില്‍നിന്നുവിട്ടുനിന്നതെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ആധാര്‍ പദ്ധതി നിര്‍ത്തിവെക്കണം: ജമാഅത്തെ ഇസ്ലാമി

 ആധാര്‍ പദ്ധതി നിര്‍ത്തിവെക്കണം:
ജമാഅത്തെ ഇസ്ലാമി
ചെന്നൈ: ആധാര്‍ പദ്ധതിയുടെ കീഴില്‍ പൌരന്മാര്‍ക്ക് യുനീക് ഐഡന്റിറ്റി കോഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ദേശ്യത്തെയും രീതിയെയും കുറിച്ച് ഒട്ടനവധി ആശങ്കകളും ദുരൂഹതകളും നിലനില്‍ക്കുന്നതായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറ പ്രമേയത്തില്‍ വിലയിരുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്യ്രവും പൌരാവകാശവും ഹനിക്കാന്‍ കാരണമാകുന്ന പദ്ധതി ഉടന്‍  നിര്‍ത്തിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമാണ് പദ്ധതിയുടെ നേട്ടമുണ്ടാവുക. 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന  വന്‍ പദ്ധതിയുടെ തുക ഈടാക്കുന്നത് ജനങ്ങളുടെ നികുതിയില്‍നിന്നാണ്. യുനീക് ഐഡന്റിറ്റി കോഡ് നടപ്പിലാകുന്നതോടെ പൌരന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതുമായി ബന്ധിപ്പിക്കും. ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അവസരമൊരുക്കുകയാവും ഫലം.
അമേരിക്ക, ബ്രിട്ടന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍പോലും ഇതിന്റെ  പ്രത്യാഘാതങ്ങള്‍ വിലയിരുത്തി ഇത്തരം പദ്ധതികള്‍ വേണ്ടെന്നുവെക്കുമ്പോള്‍ ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യം പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അദ്ഭുതകരമാണ്. പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകളും ദുരൂഹതകളും നീക്കിയശേഷം ആവശ്യമെങ്കില്‍ മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകാവൂ എന്നും പ്രമേയം ആവശ്യപ്പെട്ടു.
 കൌസര്‍ മെഡി കെയര്‍
ക്ലിനിക് ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളിന് സമീപം സ്ഥാപിച്ച കൌസര്‍ മെഡി കെയര്‍ സൌജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടില്‍ പുതുക്കിപ്പണിത പ്രീപ്രൈമറി സ്കൂള്‍ ലിറ്റില്‍ കിങ്ഡത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
മനുഷ്യനെ അവന്റെ സ്രഷ്ടാവിലേക്ക് അടുപ്പിക്കാന്‍ ഉതകുന്ന ഒന്നുമില്ലെന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഖ്യ പോരായ്മയെന്ന് ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. വൈജ്ഞാനികമായും സാമൂഹികമായും ശാരീരികമായും വളരുന്നതിനൊപ്പം തന്നെ ആത്മീയ വളര്‍ച്ചയും ഉണ്ടാകേണ്ടതുണ്ട്. അത്തരം വിദ്യാഭ്യാസം പുതു തലമുറക്ക് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അവരോട് ചെയ്യുന്ന പാതകമായിരിക്കുമതെന്നും ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കൌസര്‍ ട്രസ്റ്റ്വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. അബ്ദുല്‍ കരീം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് ഖത്തീബ് സുബൈര്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.

AWARD

കണ്ണൂര്‍ നാഷനല്‍ റേഡിയോ ഇലക്ട്രോണിക്സില്‍ നടന്ന എല്‍.ജി കുക്കറി ക്ലാസില്‍ പങ്കെടുത്ത 165 പേരില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹയായ ഹരിനി ശ്രീനിവാസന് (കാഞ്ഞിരോട്‍) എല്‍.ജി ബ്രാഞ്ച് മാനേജര്‍ ഷിബു, എല്‍.ജി മൈക്രോവേവ് ഓവന്‍ സമ്മാനിക്കുന്നു. നാഷനല്‍ റേഡിയോ സാരഥികളായ കെ. മൊയ്തീന്‍കുട്ടി, പി. ഷാജി , വില്‍സണ്‍ (എല്‍.ജി),എന്‍.വി. കമാല്‍കുട്ടി എന്നിവര്‍ സമീപം