ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH KANNUR AREA. Show all posts
Showing posts with label JIH KANNUR AREA. Show all posts

Saturday, February 9, 2013

ദഅ്വാ സെല്‍ പ്രവര്‍ത്തക ശില്‍പശാല

 
 ദഅ്വാ സെല്‍ പ്രവര്‍ത്തക ശില്‍പശാല
കണ്ണൂര്‍: ദൈവത്തിന്‍െറ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നവരായി മനുഷ്യന്‍ മാറുമ്പോഴാണ് ലോകത്ത് സമാധാനം ഉണ്ടാവുന്നതെന്നും മനുഷ്യരെ സന്മാര്‍ഗ പാതയിലേക്ക് എത്തിക്കേണ്ട ബാധ്യത അത് ഉള്‍ക്കൊണ്ടവര്‍ക്കാണെന്നും ദഅ്വാ സെല്‍ സംസ്ഥാന സെക്രട്ടറി ജി.കെ. എടത്തനാട്ടുകര പറഞ്ഞു.
കണ്ണൂര്‍ ഏരിയ ദഅ്വാ സെല്‍ സംഘടിപ്പിച്ച പ്രവര്‍ത്തക ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൗഷാദ് എറണാകുളം സംസാരിച്ചു. ജില്ല ദഅ്വാ സെല്‍ കണ്‍വീനര്‍ ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. സുഹൈര്‍ മുഹമ്മദ് സ്വാഗതവും  അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Monday, January 7, 2013

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍

 
 

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്
ഇസ്ലാമിക   പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍
 കണ്ണൂര്‍: കമ്യൂണിസത്തിന്‍െറ തകര്‍ച്ചക്കുശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളെയാണ് പാശ്ചാത്യ ശക്തികള്‍ ഭയപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മുനിസിപ്പല്‍ ¥ൈഹസ്കൂളില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖിലാഫത്തിന്‍െറ പതനത്തിനു ശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളാണ് വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
ഈജിപ്തിലും തുനീഷ്യയിലുമൊക്കെ ഉണ്ടായത് ഈ മാറ്റത്തിന്‍െറ തുടര്‍ച്ചകളാണ്. ഏകാധിപതികളെയാണ് ഇസ്ലാമിക ഭരണം സൃഷ്ടിക്കുക എന്നാണ് പാശ്ചാത്യര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഈജിപ്തിലും തുനീഷ്യയിലും ഇസ്ലാമിക ഭരണം ജനാധിപത്യപരമായാണ് നീങ്ങുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റിതരരും തമ്മില്‍ ഒരു പ്രശ്നങ്ങളുമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഭിപ്രായ വൈവിധ്യങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തത്വസംഹിതയാണ് ഇസ്ലാമെന്നും ഭിന്നിക്കാതെ ഒരുമിച്ചു നിന്നാല്‍ ഭദ്രമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് പൂര്‍വകാല വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി. ഹാരിസ് (ഐ.പി.എച്ച്) എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഏരിയ സെക്രട്ടറി കെ.കെ. ശുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Friday, December 28, 2012

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ആറിന്

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍
ഏരിയ സമ്മേളനം ആറിന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ജനുവരി ആറിന് കണ്ണൂരില്‍  നടക്കും. വൈകീട്ട് നാലുമണിക്ക് മുനിസിപ്പല്‍ ഹൈസ്കൂളില്‍ പരിപാടി നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Saturday, October 20, 2012

മത്സ്യബന്ധന ഉപകരണ വിതരണം

   മത്സ്യബന്ധന
ഉപകരണ  വിതരണം
കണ്ണൂര്‍: ബൈത്തുസ്സക്കാത്ത് കേരളയുടെ സ്വയം തൊഴില്‍ സംരഭത്തിന്‍െറ ഭാഗമായുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം  കണ്ണൂര്‍ മാപ്പിള ബേയില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി സംരക്ഷണ യൂനിയന്‍ കണ്ണൂര്‍ മേഖലാ പ്രസിഡന്‍റ് കെ.കെ. അബുദുല്‍ സലാം, ഇ.എന്‍.  ഇബ്രാഹിം മൗലവി, വി.പി. അബ്ദുല്‍ഖാദര്‍ എന്‍ജിനീയര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഷുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു. ആറംഗങ്ങളുള്ള ഗ്രൂപ്പിന് മത്സ്യബന്ധന ബോട്ട്, വല തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

Monday, October 1, 2012

സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണം

 
 സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം
നേരിടണം- വി.ടി. അബ്ദുല്ലക്കോയ
കണ്ണൂര്‍: സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ. ‘ഇസ്ലാമിക പ്രസ്ഥാനം പുതിയ നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെതിരെ സാമ്രാജ്യത്വം നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ലൗ ജിഹാദ്, ലെറ്റര്‍ ബോംബ് സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. വംശഹത്യയുടെ പേരില്‍ ഗുജറാത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ച അവസരത്തിലാണ് ബംഗളൂരുവില്‍ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ്. സംഘ് പരിവാറിനെതിരായ വിധി നിസാരവത്കരിക്കാനാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഇറാഖിനെതിരെ സാമ്രാജ്യത്വം നടപ്പാക്കിയതും ഇതേ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സംബന്ധിച്ചു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും വൈസ്പ്രസിഡന്‍റ് അബ്ദുസലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.