Wednesday, August 8, 2012
തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍
തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍
തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടത്തെുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍ തയാറാക്കിയതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍സ് (ഒ.ഡി.ഇ.പി.സി) യുടെ നേതൃത്വത്തിലാണ് വെബ്പോര്‍ട്ടല്‍ സജ്ജമാക്കിയത്. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഈ വെബ്പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഒരു സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ നിലവില്‍വരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ജോബ് പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴില്‍ അന്വേഷകരുടെ രജിസ്ട്രേഷനും ഓണ്‍ലൈന്‍ വഴിയാകും. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിവരങ്ങളും നല്‍കി www.odepc.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
യൂസര്‍ ഐ.ഡി ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേക്ക് വേണമെങ്കില്‍ ബ്ളോക്ക് ചെയ്യാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ട്. ബയോഡേറ്റ വിശകലനം ചെയ്ത് യോഗ്യമായവ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. 100 രൂപയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിച്ചത്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രഫഷനലുകള്‍ക്ക് 600 രൂപയും, നഴ്സ്, ക്ളാര്‍ക്ക് തുടങ്ങിയ വിദഗ്ധ തൊഴിലാളികള്‍ക്ക് 250 രൂപയും, ക്ളീനര്‍, ലേബര്‍ തുടങ്ങി അവിദഗ്ധ തൊഴിലാളികള്‍ക്ക് 70 രൂപയുമാണ് ഫീസ്.

‘പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം തടയണം’
‘പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം തടയണം’
തലശ്ശേരി: പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം നിയമ വിരുദ്ധമാണെന്ന കോസ്റ്റല്‍ സോണ്‍ അതോറിറ്റി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാലിന്യം തള്ളുന്നത് അധികൃതര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അഷ്റഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തീരദേശ പ്രദേശത്ത് നിയമ വിരുദ്ധമായി മാലിന്യം തള്ളിയ തലശ്ശേരി നഗരസഭ അധികൃതര്‍ക്കെതിരെയും അതിന് കൂട്ടുനിന്ന ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണം.
കടല്‍ഭിത്തി പൊളിച്ചുമാറ്റി മലിന ജലം കടലിലേക്ക് ഒഴുക്കിയ തലശ്ശേരി നഗരസഭക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ളെന്നും സി.പി. അഷ്റഫ്ആരോപിച്ചു.

സഹായം നല്‍കണം -സോളിഡാരിറ്റി
സഹായം നല്‍കണം -സോളിഡാരിറ്റി
കണ്ണൂര്‍: ഇരിട്ടി ടൗണിലും പഴശ്ശി ഡാം പരിസരത്തുമുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഫൈസല്‍ വാരം, ടി.പി. ഇല്യാസ്, കെ. സാദിഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പഴശ്ശി പദ്ധതി പുന$പരിശോധിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പഴശ്ശി പദ്ധതി പുനപരിശോധിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ജനങ്ങള്‍ക്ക് ഒരുപ്രയോജനവുമില്ലാതെ പൊതുഖജനാവില്‍നിന്ന് പഴശ്ശി പദ്ധതിക്കുവേണ്ടി വര്‍ഷന്തോറും കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ നടപടി പുന$പരിശോധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം ഫര്‍മീസ്, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍, സി. മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. പേരാവൂര്‍ മണ്ഡലം ഭാരവാഹികളായ കെ. രഘുനാഥന്‍, ടി.കെ. റശീദ്, എം.പി. നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ ദുരിതബാധിത പ്രദേശത്ത് ഭക്ഷണമുള്‍പ്പെടെ വിതരണം ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മുസ്ലിം നേതാക്കള്‍
മഅ്ദനിക്ക് വേണ്ടി
പ്രാര്‍ഥിക്കണമെന്ന്
മുസ്ലിം നേതാക്കള്‍
പ്രാര്‍ഥിക്കണമെന്ന്
മുസ്ലിം നേതാക്കള്‍
കോഴിക്കോട്: രണ്ടുവര്‍ഷമായി അന്യായമായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിനും രോഗശമനത്തിനുമായി വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥന നടത്തണമെന്ന് മതപണ്ഡിതരും സമുദായ നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ടാമതും ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസം രണ്ടുവര്‍ഷം പൂര്‍ത്തിയായി. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പ്രമേഹരോഗബാധിതനാണ് അദ്ദേഹം. നേരത്തേ മുറിച്ചുമാറ്റേണ്ടിവന്ന വലതുകാലിന്‍െറ ബാക്കി ഭാഗത്ത് ചലനശേഷിയും സംവേദനശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍െറ വിചാരണ വേഗത്തില്‍ നീതിയുക്തമായി നടക്കാനും എത്രയും വേഗത്തില്‍ ജയില്‍മോചിതനാകാനും പ്രാര്‍ഥിക്കണമെന്നാണ് അഭ്യര്‍ഥന.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ (അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (അസി. അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), പി.കെ. കോയ മൗലവി (ട്രഷറര്‍, കേരള ജംഇയ്യതുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ജനറല്‍ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി (മെംബര്‍, അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്), പാണക്കാട് ജബാര്‍ അലി ശിഹാബ് തങ്ങള്‍ (സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ), എച്ച്. ഷഹീര്‍ മൗലവി (ജന. കണ്‍വീനര്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം), അഡ്വ. കെ.പി. മുഹമ്മദ് (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍), എസ്.എ. പുതിയവളപ്പില്‍ (സംസ്ഥാന പ്രസിഡന്‍റ്, ഐ.എന്‍.എല്‍), ഡോ. ഫസല്‍ ഗഫൂര്‍ (സംസ്ഥാന പ്രസിഡന്‍റ്, എം.ഇ.എസ്), പൂന്തുറ സിറാജ് (വര്‍ക്കിങ് ചെയര്‍മാന്‍, പി.ഡി.പി), പി.ടി. മൊയ്തീന്‍കുട്ടി (ജന. സെക്രട്ടറി, എം.എസ്.എസ്), എം.കെ. അലി (ജനറല്‍ സെക്രട്ടറി, മെക്ക), അഡ്വ. എ. പൂക്കുഞ്ഞ് (പ്രസിഡന്‍റ്, ജമാഅത്ത് കൗണ്‍സില്‍), കടക്കല്‍ ജുനൈദ് (ജന. സെക്രട്ടറി, കെ.എം.വൈ.എഫ്) എന്നിവരാണ് അഭ്യര്‍ഥന നടത്തിയത്.

Subscribe to:
Posts (Atom)