ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label HIRA CHALAD. Show all posts
Showing posts with label HIRA CHALAD. Show all posts

Thursday, July 4, 2013

‘റമദാന്‍ മുന്നൊരുക്കം’

‘റമദാന്‍ മുന്നൊരുക്കം’
ചാലാട്: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ റമദാന്‍ മുന്നൊരുക്കം നടത്തി. ഇരിക്കൂര്‍ മസ്ജിദുല്‍ ഈമാന്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം നാസിം കെ.പി. റഫീഖ് അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം ഖിറാഅത്ത് നടത്തി. ടി.കെ. ഖലീലുറഹ്മാന്‍ സ്വാഗതവും കെ. ജസീര്‍ മൗലവി നന്ദിയും പറഞ്ഞു.

Wednesday, June 12, 2013

ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസ് ഉദ്ഘാടനം


ഡിജിറ്റല്‍ സ്മാര്‍ട്ട്
ക്ളാസ് ഉദ്ഘാടനം
ചാലാട്: ചാലാട് ഹിറാ ഇംഗ്ളീഷ് സ്കൂള്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വിദ്യ ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് കെ. ഹനീഫ് എന്നിവര്‍ സംസാരിച്ചു. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ മാനേജര്‍ കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.
ചാലാട്: അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ സെക്കന്‍ഡറി മദ്സറയും ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസും ബിനാസ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. അല്‍-മദ്സറത്തുല്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പല്‍ കെ. ജസീര്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍.വി. ഹുസൈന്‍കുഞ്ഞി, കെ.പി. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. കെ. മുഹമ്മദ് റാസിഖ് സ്വാഗതവും  കെ. മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.

Wednesday, January 23, 2013

സ്കൂള്‍ വാര്‍ഷികം

 
 
 
 സ്കൂള്‍ വാര്‍ഷികം
ചാലാട്: ഹിറാ ഇംഗ്ളീഷ് സ്കൂള്‍ 12ാം വാര്‍ഷികാഘോഷം ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് മാനേജര്‍ സി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പിടി.എ പ്രസിഡന്‍റ് കെ.എം. ഹനീഫ് സമ്മാനദാനം നടത്തി. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ നസര്‍ മുജീബ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

Monday, July 9, 2012

ചാലാട് സ്കൂളിനുനേരെ അക്രമം

ചാലാട് സ്കൂളിനുനേരെ അക്രമം
കണ്ണൂര്‍: ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂളിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ഹിറ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ ജനല്‍ചില്ലുകളും പൂട്ടുകളും വൈദ്യുതി ഫ്യൂസുകളും നശിപ്പിച്ചു. മെയിന്‍ സ്വിച്ച് എടുത്തുകൊണ്ടുപോയി. അനുബന്ധ സ്ഥാപനമായ ടൈലറിങ് സ്കൂളിന്‍െറ വാതില്‍ പൊളിച്ച് ടൈലറിങ് മെഷീനുകള്‍ കേടുവരുത്തുകയും ചുവരിന് ചളിയെറിഞ്ഞ് വൃത്തികേടാക്കുകയും ചെയ്തു.
സമീപത്തെ ഹിറാ മസ്ജിദിലെ പൈപ്പും സി.എഫ് വിളക്കുകളും തകര്‍ത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

Tuesday, January 31, 2012

വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം
കണ്ണൂര്‍: ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂളിന്റെ 10ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങ് ജമാഅത്തെ ഇസലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ പ്രകാശനം ടി.കെ. ഖലീല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം. ഹനീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജാന്‍സി റോസ്ലേറ്റ് ഫെര്‍ണാണ്ടസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ കെ.എം. ഫുദൈഫ നന്ദിയും പറഞ്ഞു.