ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 4, 2013

ARAMAM MONTHLY


MADHYAMAM WEEKLY


ബൈത്തുസകാത്ത് ജനറല്‍ബോഡി

ബൈത്തുസകാത്ത് ജനറല്‍ബോഡി
തലശ്ശേരി: തലശ്ശേരി ബൈത്തുസകാത്തിന്‍െറ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ടി. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി  എന്‍ജി. പി. അബ്ദുറസാഖ് റിപ്പോര്‍ട്ടും ട്രഷറര്‍ എ.കെ. മുസമ്മില്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. അല്‍ജാമിയ അല്‍ ഇസ്ലാമിയ ഡെപ്യൂട്ടി റക്ടര്‍ ഇല്യാസ് മൗലവി സകാത്ത് ബോധവത്കരണ ക്ളാസെടുത്തു. വൈസ് പ്രസിഡന്‍റ് കെ. മമ്മൂട്ടി സ്വാഗതവും സെക്രട്ടറി കെ. റഹ്മത്തുല്ല നന്ദിയും പറഞ്ഞു. വീട് നിര്‍മാണം, അറ്റകുറ്റപ്പണി, കടംവീട്ടല്‍, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, മാസാന്ത പെന്‍ഷന്‍ എന്നീ മേഖലകളിലായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 198 പേര്‍ക്ക് സകാത്ത് വിതരണം ചെയ്തു.
ഭാരവാഹികള്‍: സി. മഹ്മൂദ് ഹാജി (പ്രസി), ടി. അബ്ദുല്‍ റഹീം (വര്‍ക്കിങ് പ്രസി), പി. അബ്ദുല്‍ റസാഖ് (ജന. സെക്ര), എ.കെ. മുസമ്മില്‍ (ട്രഷ), കെ. മമ്മൂട്ടി, അഡ്വ. പി.വി. സൈനുദ്ദീന്‍, എം.കെ. അബ്ദുല്‍ അസീസ്, എം. സൈഫുദ്ദീന്‍ ആസാദ്, ഡോ. നാസിമുദ്ദീന്‍ (വൈ. പ്രസി), കെ. റഹ്മത്തുല്ല, എം. അബ്ദുല്‍ നാസര്‍, കെ.കെ. അബ്ദുല്‍ ജലീല്‍, എം. സിദ്ദീഖ് (സെക്ര).

മലര്‍വാടി വിജ്ഞാന മത്സരം

മലര്‍വാടി വിജ്ഞാന മത്സരം
തലശ്ശേരി: മലര്‍വാടി ബാലസംഘം പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി തലശ്ശേരി ഏരിയ വിജ്ഞാന മത്സരം സംഘടിപ്പിച്ചു.
ഇസ്ഹാഖ് മുഹമ്മദ് (കായ്യത്ത് റോഡ്), മുഹമ്മദ് അഫ്റഹ് (നിട്ടൂര്‍), നാസിത് അബ്ദുറഷീദ് (കോടതി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ടി.കെ.ഡി  മുഴപ്പിലങ്ങാട് കുട്ടികളുമായി സംവദിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് നേതൃത്വം നല്‍കി.

എസ്.ഐ.ഒ മെംബര്‍ഷിപ് കാമ്പയിന് തുടക്കം


എസ്.ഐ.ഒ മെംബര്‍ഷിപ് 
കാമ്പയിന് തുടക്കം
തലശ്ശേരി:  ‘ബീ  പ്രാക്ടിക്കല്‍, ഡിമാന്‍ഡ് ജസ്റ്റിസ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന 2013-14 വര്‍ഷത്തെ കാമ്പസ് മെംബര്‍ഷിപ് കാമ്പയിന്‍ തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.സഫീര്‍ഷ ഉദ്ഘാടനം ചെയ്തു.  കോളജ് വിദ്യാര്‍ഥിനി നൗറീന്‍ മുസമ്മില്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം, സെക്രട്ടറി അഫ്സല്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റ് സുഹൈല്‍ സ്വാഗതവും സെക്രട്ടറി നാജിയ നന്ദിയും പറഞ്ഞു.

‘റമദാന്‍ മുന്നൊരുക്കം’

‘റമദാന്‍ മുന്നൊരുക്കം’
ചാലാട്: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ റമദാന്‍ മുന്നൊരുക്കം നടത്തി. ഇരിക്കൂര്‍ മസ്ജിദുല്‍ ഈമാന്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം നാസിം കെ.പി. റഫീഖ് അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം ഖിറാഅത്ത് നടത്തി. ടി.കെ. ഖലീലുറഹ്മാന്‍ സ്വാഗതവും കെ. ജസീര്‍ മൗലവി നന്ദിയും പറഞ്ഞു.

ഉത്തരാഖണ്ഡ് പ്രളയബാധിതരെ സഹായിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

ഉത്തരാഖണ്ഡ് പ്രളയബാധിതരെ
സഹായിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ തലത്തില്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധി വിജയിപ്പിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രളയദുരിതമനുഭവിക്കുന്ന ഗ്രാമങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ജൂലൈ ആറ്, ഏഴ് ദിവസങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിഘടകങ്ങള്‍ ബക്കറ്റ് കളക്ഷനിലൂടെ ഫണ്ട് സമാഹരിക്കും. യോഗത്തില്‍ കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു.

തണല്‍ സാംസ്കാരിക വേദി ഉദ്ഘാടനം

തണല്‍ സാംസ്കാരിക വേദി ഉദ്ഘാടനം
ന്യൂമാഹി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മൊത്തം സമൂഹത്തിന്‍െറയും നന്മക്ക് വേണ്ടിയായിരുന്നുവെന്ന് റിട്ട. ജഡ്ജി സി. ഖാലിദ് പറഞ്ഞു.
പുന്നോല്‍ തണല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കിടാരന്‍ കുന്നില്‍ ആരംഭിച്ച തണല്‍ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുദാനവും തലശ്ശേരി തഹസില്‍ദാര്‍ കെ. സുബൈര്‍ നിര്‍വഹിച്ചു.
പുകവലി, മദ്യം, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എക്സൈസ് അസി. കമീഷണര്‍ പി.കെ. സുരേഷും ടീന്‍സ് ക്ളബ് ഉദ്ഘാടനം സി.വി. രാജന്‍ മാസ്റ്ററും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം യു.പി. സിദ്ദീഖ് മാസ്റ്ററും നിര്‍വഹിച്ചു. സി.എം. ഷറഫുദ്ദീന്‍ എന്‍ജിനീയര്‍ ടെയ്ലറിങ് ട്രെയ്നിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ തലായി, പി.കെ. ഷിനോഫ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുല്‍ ലത്തീഫ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം


‘ഒരു കൈ ഒരു തൈ’
ഏരിയാതല ഉദ്ഘാടനം
പഴയങ്ങാടി: മലര്‍വാടി ബാല സംഘം ‘ഒരു കൈ ഒരു തൈ‘ പരിസ്ഥിതി കാമ്പയിന്‍ മാടായി ഏരിയാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി.ആര്‍. കണ്ണന്‍ നിര്‍വഹിച്ചു. മലര്‍വാടി മാടായി ഏരിയാ ബാലസംഘം കോഓഡിനേറ്റര്‍ ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും എന്‍.എം.മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

‘റമദാന് സ്വാഗതം’

 ‘റമദാന് സ്വാഗതം’
ചക്കരക്കല്ല്: ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘റമദാന് സ്വാഗതം’ പരിപാടി സംഘടിപ്പിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫിറോസ് ഖിറാഅത്ത് നടത്തി. സി.ടി. അഷ്കര്‍ നന്ദി പറഞ്ഞു.

അറബിക് ക്ളബ് രൂപവത്കരിച്ചു

 അറബിക് ക്ളബ് രൂപവത്കരിച്ചു
കാഞ്ഞിരോട്: എ.യു.പി സ്കൂള്‍ അലിഫ് അറബിക് ക്ളബ് രൂപവത്കരണം പ്രധാനാധ്യാപിക പി.കെ. യമുന ഉദ്ഘാടനം ചെയ്തു. എം. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. വസുമതി ടീച്ചര്‍, സി.എ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. അബൂബക്കര്‍  മാസ്റ്റര്‍ (ചെയര്‍.), സി.പി. അഹമ്മദ് സഹദ് (കണ്‍.), സി.കെ.സി. ജഅ്ഫര്‍ (ജോ. കണ്‍.).

‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’ നിലവില്‍ വന്നു

‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’ 
നിലവില്‍ വന്നു
തിരുവനന്തപുരം: ജനപക്ഷ വികസനവും അഴിമതി രഹിത സിവില്‍ സര്‍വീസും എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) നിലവില്‍ വന്നു. വി.ജെ.ടി ഹാളിലെ നിറഞ്ഞ സദസ്സിലാണ് പുതിയ അധ്യാപക-സര്‍വീസ് സംഘടനയുടെ പ്രഖ്യാപനം നടന്നത്.
ലോകത്താകെ പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ബദലുകള്‍ തേടുന്ന കാലത്താണ് പുതിയ സംഘടന പിറവിയെടുക്കുന്നതെന്ന് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.  ഭരണാധികാരികള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുന്നതിനാല്‍ സിവില്‍ സര്‍വീസിലുള്ളവരാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് സംഘടനാ പ്രഖ്യാപനം നിര്‍വഹിച്ചു. അസെറ്റ് സംസ്ഥാന പ്രസിഡന്‍റ് പി. ക്ളീറ്റസ് അധ്യക്ഷത വഹിച്ചു. ജോയന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, ജി.എസ്.ടി.യു ജനറല്‍ സെക്രട്ടറി എ. സലാവുദ്ദീന്‍, വിവിധ സംഘടനാ നേതാക്കളായ വര്‍ഗീസ് വൈറ്റില (വാട്ടര്‍ അതോറിറ്റി), കൃഷ്ണന്‍ നമ്പൂതിരി (ലാന്‍ഡ് റവന്യൂ), മുഹമ്മദ് റാഫി (കെ.പി.എസ്.ടി.യു), എസ്. അന്‍വര്‍(ഡിപ്ളോമ എന്‍ജിനിയേഴ്സ്), രഞ്ജിത് ജോര്‍ജ് (എന്‍.ജി.ഒ ഫ്രണ്ട്), എം.  ഇമാമുദ്ദീന്‍ (അറബിക് മുന്‍ഷീസ്), ഡോ.ജി. സാബു(എച്ച്.എസ്.എസ്.ടി.എ), പി.ജി. അജിത്കുമാര്‍ (സംസ്കൃതാധ്യാപക ഫെഡറേഷന്‍),പി.വി. ഗോപാലകൃഷ്ണന്‍ (എന്‍.ജി.ഒ.എ-എന്‍.സി.പി), എസ്. സീതിലാല്‍ (കെ.എസ്.ഇ വര്‍ക്കേഴ്സ്), ബി. അബ്ദുനാസര്‍ (സ്റ്റേറ്റ് സിവില്‍സര്‍വീസ് ഓര്‍ഗനൈസേഷന്‍), സുനില്‍ വെട്ടിയറ, ജസീല ബീവി, ഫസല്‍ കാതിക്കോട്, കെ.കെ. മുഹമ്മദ് ബഷീര്‍, മിനി മോള്‍, കെ.കെ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. ബിലാല്‍ ബാബു നയവും നിലപാടുകളും വിശദീകരിച്ചു. പി.കെ. സതീഷ്കുമാര്‍ സ്വാഗതവും എ. അബ്ദുല്‍ ജവാദ് നന്ദിയും പറഞ്ഞു.
അസോ. ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ്
ആന്‍ഡ് ടീച്ചേഴ്സ്: പി.ക്ളീറ്റസ്  പ്രസി.,
കെ.ബിലാല്‍ ബാബു ജന.സെക്രട്ടറി 
 തിരുവനന്തപുരം: അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്‍റായി കാലിക്കറ്റ് സര്‍വകലാശാലയിലെ പി. ക്ളീറ്റസിനെയും ജനറല്‍ സെക്രട്ടറിയായി മലപ്പുറത്തുനിന്നുള്ള കെ. ബിലാല്‍ ബാബുവിനെയും തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന സമ്മേളനം തെരഞ്ഞെടുത്തു. പി.കെ. സതീഷ്കുമാര്‍ (കോഴിക്കോട്), കെ.കെ. മുഹമ്മദ് ബഷീര്‍ (പാലക്കാട്), എം.കെ.അബൂബക്കര്‍(എറണാകുളം) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സുനില്‍ വെട്ടിയറ (കൊല്ലം), വൈ.ജസീല ബീവി (ആലപ്പുഴ), അസൂറ അലി (തൃശൂര്‍),അമീര്‍ കണ്ടല്‍ (തിരുവനന്തപുരം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എ.അബ്ദുല്‍ മജീദാണ് (തിരുവനന്തപുരം) ട്രഷറര്‍. ഫസല്‍ കാതിക്കോട്-തൃശൂര്‍, ഷാജന്‍ -തിരുവനന്തപുരം, ബിനു-പത്തനംതിട്ട,എച്ച്. സിയാദ്-തിരുവനന്തപുരം, സീതാരാമന്‍-കാസര്‍കോട്, കളത്തില്‍ ഫാറൂഖ്-പാലക്കാട്, ഷഹീദ് റംസാന്‍-കോഴിക്കോട് എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.