കണ്ണൂര്‍: 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ വാഹനാപകടത്തില്‍
മരിച്ചു. അപകടത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാവിലെ 8.30 ഓടെ പറശ്ശിനിക്കടവ് വെച്ചായിരുന്നു അപകടം. മണല്‍
കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് പിന്നോട്ടെടുക്കവെ പിറകില്‍
സഞ്ചരിച്ച നാസറിന്‍െറ ബൈക്കില്‍ ഇടിക്കുകയായിരുന്നു.