ഫീസ് വര്‍ധന പിന്‍വലിക്കില്ളെന്ന പ്രഖ്യാപനത്തിനെതിരെ
എസ്.ഐ.ഒ പ്രകടനം
എസ്.ഐ.ഒ പ്രകടനം
തിരുവനന്തപുരം: ഡിഗ്രി-പിജി ഫീസ് വര്‍ധന പുന$പരിശോധിക്കാന്‍ തയാറാവാത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ ആവശ്യപ്പെട്ടു. മാന്യമായ വര്‍ധന നടപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥികളെ ഞെക്കിക്കൊല്ലുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസക്കൊള്ള നടത്താന്‍ മുതലാളിമാര്‍ക്ക് നൂറുരൂപക്ക് ഭൂമി വിറ്റവരാണ് വിദ്യാര്‍ഥികളുടെമേല്‍ അമിത ഫീസ് അടിച്ചേല്‍പ്പിക്കുന്നത്. ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കില്ളെന്ന് നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്. ഐ.ഒ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം, സെക്രട്ടറി യൂസുഫ്, ഷിയാസ്, അസ്ലം അലി എന്നിവര്‍ നേതൃത്വം നല്‍കി.