ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 16, 2012

WELFARE PARTY


WELFARE PARTY


ശ്രമദാനവുമായി സോളിഡാരിറ്റി

ശ്രമദാനവുമായി സോളിഡാരിറ്റി
മട്ടന്നൂര്‍: അപകടം വിതക്കാന്‍ പാകത്തില്‍ പാലത്തില്‍ വളര്‍ന്ന കാട് വെട്ടിത്തെളിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും മാതൃകയായി. അന്തര്‍ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂര്‍ റൂട്ടില്‍ ഉളിയില്‍ പാലത്തില്‍ വളര്‍ന്നു പന്തലിച്ച മുള്ള്കാടുകളാണ് ഹര്‍ത്താല്‍ ദിനത്തില്‍ ശ്രമദാനത്തിലൂടെ വൃത്തിയാക്കിയത്. സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റും നാട്ടുകാരുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. വളവില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്‍െറ കൈവരികള്‍ ഉള്‍പ്പെടെ കാട്മൂടിയത് അപകടം വിതക്കാന്‍ പാകത്തിലായിരുന്നു.
രാവിലെ മുതല്‍ തുടങ്ങിയ ശ്രമദാനത്തില്‍ 25  പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അന്‍സാര്‍ ഉളിയില്‍, പി.സി. ജാഫര്‍, ഇബ്നുസീന, രാമന്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സൗജന്യ നിയമസഹായം

 സൗജന്യ നിയമസഹായം
കണ്ണൂര്‍: നിര്‍ധനര്‍ക്ക് സൗജന്യ നിയമസഹായവുമായി ജനകീയ അന്വേഷണ സമിതി. പൊതുജന താല്‍പര്യമുള്ള പരാതികള്‍, കുടുംബ തര്‍ക്കങ്ങള്‍, മീഡിയേഷന് വിധേയമാക്കാവുന്ന കോടതി കേസുകള്‍, സര്‍ക്കാര്‍ സേവനം യഥാസമയം ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട പരാതികള്‍, ഉപഭോക്തൃ മേഖല തുടങ്ങിയ വിഷയങ്ങളില്‍ പരാതി സമര്‍പ്പിക്കാം. താല്‍പര്യമുള്ളവര്‍ 9497849999 നമ്പറില്‍ ബന്ധപ്പെടണം.

സോളിഡാരിറ്റി ഇന്ന് ‘കടലില്‍ ഇറങ്ങി’ പ്രതിഷേധിക്കും

സോളിഡാരിറ്റി ഇന്ന് ‘കടലില്‍ ഇറങ്ങി’
പ്രതിഷേധിക്കും
കോഴിക്കോട്:  കൂടങ്കുളം ആണവ പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമ സമീപനത്തില്‍ പ്രതിഷേധിച്ചും സോളിഡാരിറ്റി ഇന്ന് ജില്ലാതലങ്ങളില്‍ ‘കടലില്‍ ഇറങ്ങി’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ നൗഷാദ് അറിയിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി സംഘം കൂടങ്കുളം സന്ദര്‍ശനത്തിലാണ്. വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പ്രമുഖ ആക്ടിവിസ്റ്റുകള്‍ പങ്കെടുക്കും,

പ്രതിഷേധ പ്രകടനം

  പ്രതിഷേധ പ്രകടനം
 എസ്.ഐ.ഒ വിളയാംകോട് യൂനിറ്റ് പിലാത്തറ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഭാരവാഹികളായ ഷമീം ഫായിസ്, എ. അജ്മല്‍, അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു.

‘ഡീസല്‍ വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി’

‘ഡീസല്‍ വിലവര്‍ധന
ജനങ്ങളോടുള്ള വെല്ലുവിളി’
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധിപ്പിക്കാനും എല്‍.പി.ജി  സിലിണ്ടറുകള്‍ ആറാക്കി ചുരുക്കാനുമുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള  വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു.
ഡീസല്‍ വിലവര്‍ധന ജനജീവിതത്തെ സ്തംഭിപ്പിക്കും. കോര്‍പറേറ്റുകളെയും കുത്തക കമ്പനികളെയും സംരക്ഷിക്കാന്‍  നികുതിയിളവ് പ്രഖ്യാപിക്കുന്ന സര്‍ക്കാറിന് സാധാരണ ജനത്തെ ഒട്ടും പരിഗണിക്കാന്‍ കഴിയാത്തത് യു.പി.എ ജനവിരുദ്ധ സര്‍ക്കാറാണ് എന്നത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുതരാന്‍ സര്‍ക്കാറിന് ബാധ്യയുണ്ട്. നവലിബറല്‍ സാമ്പത്തികനയം  അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ കക്ഷിഭേദമെന്യേ മുഴുവന്‍ ജനങ്ങളും  തെരുവിലിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സമരാഹ്വാന ജാഥ 18ന് തുടങ്ങും

വെല്‍ഫെയര്‍ പാര്‍ട്ടി
സമരാഹ്വാന ജാഥ 18ന് തുടങ്ങും
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സമരാഹ്വാന ജാഥ സെപ്റ്റംബര്‍ 18ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്നങ്ങളില്‍ ഭരണകൂടം കാണിക്കുന്ന ജനദ്രോഹ നയങ്ങളും പ്രതിപക്ഷ നിഷ്ക്രിയതയും വിചാരണ ചെയ്യുകയും ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് യാത്ര. വിലക്കയറ്റം, അഴിമതി, ഭൂമാഫിയ, അക്രമ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണവും യാത്രയുടെ ഭാഗമായി നടക്കും.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളിയാണ് യാത്ര നയിക്കുന്നത്. 18ന് വൈകീട്ട് മൂന്നിന് ചെറുപുഴയില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ കരിവെള്ളൂരില്‍നിന്ന് തുടങ്ങുന്ന ജാഥ വൈകീട്ട് 6.30ന് തളിപ്പറമ്പില്‍ സമാപിക്കും. ബസ്സ്റ്റാന്‍ഡിന് സമീപം നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ഇരിക്കൂറില്‍നിന്ന് പുറപ്പെട്ട് കണ്ണൂര്‍ സിറ്റിയില്‍ സമാപിക്കും. സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ്, മാംഗ്ളിന്‍ പീറ്റര്‍ എന്നിവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും. 21ന് രാവിലെ ചക്കരക്കല്ലില്‍നിന്ന് തുടങ്ങുന്ന ജാഥ വൈകീട്ട് 6.30ന് കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കും. 23ന് പാനൂരില്‍നിന്ന് ആരംഭിച്ച് വൈകീട്ട് തലശ്ശേരിയില്‍ സമാപിക്കും. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നാലിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈ. പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ജാഥയോടൊപ്പം ആനുകാലിക സംഭവവികാസങ്ങള്‍ അനാവരണംചെയ്ത് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മിസ്, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ പങ്കെടുത്തു.

സൗജന്യ ഉപരി പഠന സഹായ പദ്ധതി

 സൗജന്യ ഉപരി പഠന
സഹായ പദ്ധതി
കണ്ണൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം, ഐ ടി ഐ, മറ്റു സാങ്കേതിക വിദ്യഭ്യാസ സ്ഥാപനത്തിലെ പഠനം എന്നിവക്ക് സൗജന്യ പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18.9.2012 ചൊവ്വാഴ്ച 11 മണിക്ക് കണ്ണൂര്‍ രാജീവ് ഗാന്ധി റോഡിലുള്ള എ.എൈ.ടി എജുക്കേഷനുമായി (AIT Education)ബന്ധപ്പെടുക.
 ഫോണ്‍:0497 2713 699, 9400 30 30 90