ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 26, 2012

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നു


മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നു.
പുതിയ കണ്ടത്തെലുമായി നമിത
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്

 കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ സസ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്ന കണ്ടത്തെലുമായി മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി കെ. നമിത ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്.
ഡിസംബര്‍ 27 മുതല്‍ 31 വരെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടക്കുന്ന 20ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നമിത സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യും.
മൊബൈല്‍ ഫോണ്‍ ടവര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ സസ്യങ്ങളുടെ വളര്‍ച്ച കുറയുന്നതിനും രോഗങ്ങള്‍ വരുന്നതിനും കാരണമാകുന്നുവെന്നാണ് കണ്ടത്തെല്‍.
ഇതേ സ്കൂളിലെ വിദ്യാര്‍ഥികളായ എം.പി. നവനീത്, കെ. സായൂജ്, എം. അനുരാഗ്, സഫ സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രോജക്ട് തയാറാക്കിയത്. ശാസ്ത്ര അധ്യാപകന്‍ കെ.പി. ഗംഗാധരന്‍ മാര്‍ഗനിര്‍ദേശം നല്‍കി. ഇത് അഞ്ചാംതവണയാണ് മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നത്.

MADHYAMAM WEEKLY

സഹവാസ ക്യാമ്പ്

സഹവാസ ക്യാമ്പ്
മുണ്ടേരി: മുണ്ടേരി എല്‍.പി സ്കൂളില്‍ നടത്തിയ ‘ഒരുമ’ സഹവാസ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. സല്‍മത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.കെ. പുഷ്പജ നേതൃത്വം നല്‍കി.

റോഡിലെ കുഴിയടച്ച് പ്രതിഷേധിച്ചു

 
റോഡിലെ കുഴിയടച്ച്
പ്രതിഷേധിച്ചു
കണ്ണൂര്‍: താവക്കര ആശീര്‍വാദ് ആശുപത്രി കവലയില്‍ തകര്‍ന്ന് പടുകുഴിയായി മാറിയ റോഡ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്തി. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് അപകട ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജനകിയ പ്രതിഷേധമുയര്‍ത്തി റോഡ് കോണ്‍ക്രീറ്റ് ചെയത് കുഴിയടച്ചത്. നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാതായപ്പോഴാണ് പുതുമയുള്ള പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. ഉച്ചക്ക് മൂന്നുമണി മുതല്‍ രാത്രിവരെ പണിപ്പെട്ടാണ് കുഴിയടച്ചത്.
മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എന്‍.എം. ഷഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ്, സെക്രട്ടറി മധു കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. മുആദ്, ഹാരിസ്, അംദാന്‍, എ. അസ്ഹര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍

 
 സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍
 ‘സംസ്കാരം വെട്ടും കുത്തും കച്ചവടവുമല്ല’
 കണ്ണൂര്‍: സംസ്കാരം വെട്ടും കുത്തും കച്ചവടവും മാത്രമായി മാറിയെന്നും എഴുത്തുകാരെയും ചരിത്രകാരന്മാരെയും മറന്ന് പണമുണ്ടാക്കുന്നവരെ ആരാധ്യ പുരുഷന്മാരാക്കുന്ന അവസ്ഥയിലത്തെിയെന്നും കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. തനിമ കലാസാഹിത്യവേദി നടത്തുന്ന സാംസ്കാരിക സഞ്ചാരത്തിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരെയോ ചരിത്രകാരന്‍മാരെയോ നമുക്ക് ഓര്‍മയില്ല. ‘വെള്ളുവക്കമ്മാരന്‍’ എന്ന ചരിത്ര നോവല്‍ എഴുതിയ സി.വി. രാമന്‍പിള്ളയെപ്പോലെ ശ്രദ്ധേയനാകേണ്ട വളപട്ടണം സ്വദേശിയായ എം.ആര്‍.കെ.സിയെ ഇവിടുത്തെ എഴുത്തുകാര്‍ക്കുപോലും അറിയില്ല.
ചരിത്രകാരനായ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ക്ക് സ്മാരകംപോലുമില്ല. ചെറുശ്ശേരിക്ക് സ്മാരകമില്ലാത്തിടത്ത് മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. പുതിയ കാലം എത്തിനില്‍ക്കുന്നത് പണാരാധനയിലാണെന്നും അദ്ദേഹം പറഞ്ഞു.
തനിമ ജില്ല പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ ഫൈസല്‍ കൊച്ചിയെ തനിമ ജില്ല രക്ഷാധികാരി ടി.കെ. മുഹമ്മദലി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഹസന്‍കോയ, കെ.കെ. ദേവദാസ് എന്നിവര്‍ ജാഥ ലീഡറെ ഷാള്‍ അണിയിച്ചു. രവം മാസികയുടെ കഥാപതിപ്പ് തനിമ സംസ്ഥാന സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ് പ്രകാശനം ചെയ്തു.  മാധ്യമം ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍ കോപ്പി ഏറ്റുവാങ്ങി. എഡിറ്റര്‍ കളത്തില്‍ ബഷീര്‍ മാസികയെ പരിചയപ്പെടുത്തി. കല, സാംസ്കാരിക പ്രവര്‍ത്തകരായ ലക്ഷ്മണന്‍ പഞ്ഞിക്കല്‍, ടി.കെ.സി. മുഴപ്പിലങ്ങാട്, ഹസന്‍കോയ കച്ചേരി, എ.പി. ചന്ദ്രന്‍, എം.കെ. മഹമൂദ്, സുവൈഫ, കെ.എം. ലക്ഷ്മണന്‍ എന്നിവരെ ആദരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ പരിചയപ്പെടുത്തി.
ചലച്ചിത്ര നിര്‍മാതാവ് പി.എ. റഷീദ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. തനിമ കലാസാഹിത്യ വേദിയുടെ കലാസംഘം ഗാനശില്‍പം, നാടകം, ഗാനമേള എന്നിവ അവതരിപ്പിച്ചു.
 തളിപ്പറമ്പ്: തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. സര്‍ഗവേദിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നല്‍കിയ സ്വീകരണം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചിത്രകാരനുമായ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം.എം. കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എ.ഡി.എം എ.സി. മാത്യു, ജാഥ ക്യാപ്റ്റന്‍ ഫൈസല്‍ കൊച്ചിയെ സ്വീകരിച്ചു. സുലൈമാന്‍ കുപ്പം, മധു തളിപ്പറമ്പ്, നാസര്‍ പറശ്ശിനി, റംസി പട്ടുവം, ഒ. നരശിവന്‍, രമേശന്‍ പണിക്കര്‍, പി.സി.എം. കുഞ്ഞി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും റഹ്മാന്‍ മുന്നൂര്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക സഞ്ചാരം ഇന്ന് രാവിലെ അറക്കല്‍ സന്ദര്‍ശനം നടത്തും.  പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 ന് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും.
മലയാളത്തിന്‍െറ നിലനില്‍പിന്
ആത്മാര്‍ഥ ശ്രമം വേണം
കണ്ണൂര്‍: മലയാളത്തിന്‍െറ നിലനില്‍പിനും ഭാഷ പരിപോഷണത്തിനും ആത്മാര്‍ഥ നീക്കങ്ങളുണ്ടാകണമെന്ന് തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ആവശ്യപ്പെട്ടു. വിശ്വമലയാള മഹോത്സവം, മലയാള സര്‍വകലാശാല, ശ്രേഷ്ഠഭാഷ പദവിക്ക് വേണ്ടിയുള്ള നിവേദനങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാക്കണം. വിദ്യാലയങ്ങളില്‍ മലയാള പഠനം നിര്‍ബന്ധമാക്കാത്തതും ബിരുദതലത്തില്‍ സാഹിത്യ പഠനത്തിന്‍െറ അവസരം കുറച്ചതും ഈ കാര്യക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ടെന്ന് സാംസ്കാരിക സഞ്ചാരം അഭിപ്രായപ്പെട്ടു.

സാമൂഹിക സംഘടനകള്‍ നിര്‍വഹിക്കുന്നത് ധാര്‍മിക ഉത്തരവാദിത്തം

 സാമൂഹിക സംഘടനകള്‍ നിര്‍വഹിക്കുന്നത്
ധാര്‍മിക ഉത്തരവാദിത്തം
-സി.എന്‍. ബാലകൃഷ്ണന്‍
തൃശൂര്‍:സേവന മന$സ്ഥിതി സമൂഹത്തില്‍  ഇല്ലാതാവുന്ന സാഹചര്യത്തില്‍ പണത്തിന് മുന്‍തൂക്കം നല്‍കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹിക സംഘടനകള്‍ ധാര്‍മിക ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത - സാങ്കേതിക വിദ്യാഭ്യാസ രംഗം പണച്ചെലവുള്ള വേദിയായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ഇടപെടാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. പഠനത്തിന്  ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ ദത്തെടുത്ത് കൈത്താങ്ങാവുന്നത്  പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നയങ്ങളിലെ മാറ്റം മൂലം വിദ്യാഭ്യാസം സാധാരണക്കാരന് വഹിക്കാന്‍ കഴിയാത്ത ഭാരമായെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദാലി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി കൂണുപോലെ പൊന്തിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതികൂലമായി ബാധിച്ചത് സാധാരണക്കാരായ കേരളീയരെയാണെന്ന്  അദ്ദേഹം പറഞ്ഞു.
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ അദ്ദേഹം വിതരണം ചെയ്തു. മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് എം.പി. വിന്‍സെന്‍റ് എം.എല്‍.എയും ഡിപ്ളോമ കോഴ്സുകള്‍ക്ക് മേയര്‍ ഐ.പി. പോളും ഹ്രസ്വകാല കോഴ്സുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസനും സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ.എം. മാധവന്‍കുട്ടി, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സെഫീര്‍ഷ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഇ.എം.മുഹമ്മദ് അമീന്‍ സ്വാഗതവും കെ.എം. ഷാജു നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസ്സകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് സ്കോളര്‍ഷിപ് നല്‍കിയത്. വിവിധ മതവിഭാഗത്തില്‍ പെട്ട തെരഞ്ഞെടുക്കപ്പെട്ട 304 വിദ്യാര്‍ഥികള്‍ക്ക് 30 ലക്ഷം രൂപയാണ് നല്‍കിയത്. ഡിഗ്രി,പി.ജി,ഡിപ്ളോമ,എം.ഫില്‍,പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാല തൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സിവില്‍ സര്‍വീസ് അടക്കം മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് നീക്കിവെച്ച 15 ലക്ഷം ജനുവരിയില്‍ വിതരണം ചെയ്യും.

വരുമാനം ലക്ഷ്യമിട്ടുള്ള നിക്ഷേപമായി വിദ്യാഭ്യാസം മാറി -ആരിഫലി
തൃശൂര്‍: ഭാവിയില്‍ വരുമാനം ലഭിക്കാനുള്ള നിക്ഷേപമായി വിദ്യാഭ്യാസം മാറിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍  ടി. ആരിഫലി. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്‍െറ മൗലിക ലക്ഷ്യം സംബന്ധിച്ച കാഴ്ചപ്പാട് മാറിയതോടെ വിദ്യാഭ്യാസ മേഖല സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടുള്ള വ്യവസായമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തൃശൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാനതല സ്കോളര്‍ഷിപ് വിതരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നിക്ഷേപിക്കാന്‍ പണമുള്ളവന് മാത്രമേ വിദ്യാഭ്യാസം നേടാനാകൂ എന്ന അവസ്ഥയാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പഠനം മുടങ്ങിപ്പോകരുതെന്ന ആശയമാണ് 2007ല്‍ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് സ്കീം രൂപവത്കരിക്കാന്‍ ഇടയാക്കിയത്. കൂടുതല്‍ വിഭവ സമാഹരണം നടത്തി സംസ്ഥാനത്തെ നമ്പര്‍ വണ്‍ സ്കോളര്‍ഷിപ് സ്കീമായി ഇതിനെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്‍േറഷനും മത്സരങ്ങളും നടന്നു.ഡോ.ശഹീദ് റമദാന്‍, സി.പി. ഹബീബ് റഹ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) സംസാരിച്ചു. രഹന ഖുര്‍ആന്‍ പാരായണം നടത്തി. ജമാഅത്തെ ഇസ്ലാമി സേവന വിഭാഗം സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.

ജി.ഐ.ഒ സംസ്ഥാന മെംബേഴ്സ് മീറ്റ് തുടങ്ങി

ജി.ഐ.ഒ  സംസ്ഥാന 
മെംബേഴ്സ് മീറ്റ് തുടങ്ങി
പെരുമ്പിലാവ്: ജി.ഐ.ഒ കേരളസംസ്ഥാന മെംബേഴ്സ് മീറ്റ് അന്‍സാര്‍ കോളജ് കാമ്പസില്‍ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ആദ്യകാല രക്ഷാധികാരിയായിരുന്ന വി.മൂസ മൗലവി സദസ്സിനെ അഭിസംബോധന ചെയ്തു . രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് , ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍ .സുലൈഖ,  എസ്.ഐ.ഒ  കേരള ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം,  പി. റുക്സാന, സാജിദ് നദ്വി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പുതിയ നേതൃത്വത്തിന്‍െറ പ്രഖ്യാപനം നടത്തും.