ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 12, 2013

SOLIDARITY KANNUR

 

JIH KANNUR AREA CONFERENCE

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

കാഴ്ചയുടെ വസന്തം തീർത്ത് അൽഫലാഹ് എക്സ്പോ ശ്രദ്ധേയമാകുന്നു..

 
 
 
 
 
 
 
 
കാഴ്ചയുടെ വസന്തം തീർത്ത് ൽഫലാഹ്  
 എക്സ്പോ ശ്രദ്ധേയമാകുന്നു..

ർട്ട്, പുരാവസ്തു ശേഖരങ്ങ, പഠനോപകരണ പ്രദർശനങ്ങൾ, മെഡിക്ക, അപൂർവ്വയിനം സ്റ്റാമ്പ് &കോയി കലക്ഷനുക, പ്രശസ്തരായ ധാരാളം ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം, വിവിധ ശാസ്ത്ര ശാഖകളിലുള്ള എക്സിബിറ്റുക, ജ്യോതിശാസ്ത്രപ്രദർശനം, ഇസ്ലാമികമായ ധാർമിക കാഴ്ചപ്പാടൂകളും ദീനീ വിജ്ഞാനീയങ്ങളും സരളമായി അവതരിപ്പിക്കുന്ന ഇസ്ലാമിക് എക്സിബിഷ ...... വ്യത്യസ്തമായ അനുഭവങ്ങളും അറിവും പകർന്നു തരാ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന്ഉ. ജനുവരി 10,11, 12 തീയ്യതികളി ൽഫലാഹ് ക്യാമ്പസി..


UMMA


ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു -കോടിയേരി

  ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍
മാധ്യമങ്ങള്‍ തമസ്കരിക്കുന്നു -കോടിയേരി 
 തലശ്ശേരി: മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. പെരിങ്ങാടി അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ‘മാധ്യമങ്ങളും വര്‍ഗീയതയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്രാജ്യത്വ രാജ്യങ്ങളാണ് ലോകത്തിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഭരണകൂടം വിചാരിച്ചാല്‍ ആരെയും എത്രകാലം വേണമെങ്കിലും തടങ്കലിലിടാമെന്ന അവസ്ഥയാണ്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല. മഅ്ദനി വിഷയത്തിലെ മനുഷ്യാവകാശ ലംഘനം എന്തുകൊണ്ട് മാധ്യമങ്ങള്‍ വിഷയമാക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യണം. മതവിശ്വാസവും വര്‍ഗീയതയും ഒന്നല്ല. യഥാര്‍ഥ മതവിശ്വാസി ഒരിക്കലും തീവ്രവാദിയാകില്ളെന്നും ഇസ്ലാം മുന്നോട്ടുവെക്കുന്നത് സമാധാനത്തിന്‍െറ സന്ദേശമാണെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യന്‍ വര്‍ഗീയത എന്നത് ഇന്ത്യന്‍ ദേശീയതയുടെ മുഖമായി മാറിയിരിക്കുകയാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ‘മാധ്യമം’ പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ദേശീയത, മതന്യൂനപക്ഷങ്ങള്‍ക്കുനേരെ ആയുധമായി നീട്ടികൊണ്ടിരിക്കുകയാണ്.  മാധ്യമങ്ങള്‍ ഇന്ന് പൂര്‍ണമായും വ്യവസായമായി മാറി.
സമൂഹത്തിന്‍െറ പരിച്ഛേദമായ മാധ്യമങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന മൂല്യച്യുതികളും പ്രതിഫലിക്കും. സമൂഹത്തിലെ മൂല്യച്യുതികളോട് മാധ്യമങ്ങള്‍ സമരസപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തോട് കൂറില്ളെന്നും അവര്‍ തീവ്രവാദികളാണെന്നുമുള്ള പ്രചാരണവും വ്യാപകമായി നടക്കുന്നു. ഇത്തരം ഭരണകൂട ഭീകരതയോടും മാധ്യമങ്ങള്‍ സമരസപ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുക എന്നത് ഇന്ന് സമ്പ്രദായമായി മാറിയിരിക്കുകയാണ്. ഇത്തരം ഭരണകൂട ഭീകരതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഗാന്ധിയന്‍ മാര്‍ഗത്തില്‍ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട്, സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം നാളെ

ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സമ്മേളനം നാളെ
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സമ്മേളനം ഞായറാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂര്‍ ഹിറ സെന്‍റര്‍ ഗ്രൗണ്ടില്‍ നടക്കും.  ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് ഡയറക്ടര്‍ ടി.കെ. ഫാറൂഖ്, ബോധനം എഡിറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് എന്നിവര്‍ പങ്കെടുക്കും.

ധര്‍ണ നടത്തി

 ധര്‍ണ നടത്തി
തലശ്ശേരി: ട്രെയിന്‍ ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ നടത്തി.
മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ്  ഉദ്ഘാടനം ചെയ്തു. ജബീന ഇര്‍ഷാദ്, അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനം 13ന്

ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനം 13ന്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനം 13ന് വൈകീട്ട് നാലിന് മുട്ടം വെങ്ങര റെയില്‍വേഗേറ്റിന് സമീപം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ.എ.എ. ഹലീം, കളത്തില്‍ ബഷീര്‍ എന്നിവര്‍ പങ്കെടുക്കും. ഗള്‍ഫ് മാധ്യമം പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ് സമാപന പ്രസംഗം നടത്തും.  സ്വാഗതസംഘം ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം, കണ്‍വീനര്‍ മുഹമ്മദ് സാജിദ് നദ്വി, ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഉളിയില്‍ മഹല്ല് മുസ്ലിം അസോ. വാര്‍ഷിക സമ്മേളനം

ഉളിയില്‍ മഹല്ല് മുസ്ലിം അസോ.
വാര്‍ഷിക സമ്മേളനം 
 
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാം വാര്‍ഷിക സമ്മേളനം  ശനിയാഴ്ച നടക്കും. നരേമ്പാറ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍  അറിയിച്ചു.
ജാതിമത ഭേദമന്യേ ഏവര്‍ക്കും സഹായം എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. വാങ്ങുന്നവരും കൊടുക്കുന്നവരും എന്ന രണ്ട് വര്‍ഗങ്ങളെ സൃഷ്ടിക്കുന്നതിന് പകരം എല്ലാവരെയും സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ‘മിഷന്‍ 2020’ എന്ന കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.ശനിയാഴ്ച രാവിലെ നടക്കുന്ന മഹല്ല് സമ്മേളനം പാളയംപള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്യും. മുജീബ് റഹ്മാന്‍ കിനാലൂര്‍, വി.കെ. ഹംസ അബ്ബാസ്, കാസിം വി. ഇരിക്കൂര്‍, ഡോ. സലിം നദ്വി, ഹനീഫ എടക്കാട് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന സമൂഹ വിവാഹത്തില്‍ 10 നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യമൊരുക്കും. സുബൈര്‍ കൗസരി തലശ്ശേരി നേതൃത്വം നല്‍കും.
വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍  അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തൊഴിലുപകരണ വിതരണ ഉദ്ഘാടനം ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിക്കും. ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എച്ച്. നാസര്‍ എന്നിവര്‍ സംസാരിക്കും. ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍, കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ് തുടങ്ങി നിരവധി ജനപ്രതിനിധികളും മത- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. തെക്കംപൊയില്‍ വാണിവിലാസം എല്‍.പി സ്കൂളിനുള്ള കമ്പ്യൂട്ടര്‍ വിതരണവും ഉളിയില്‍ ഗവ. എല്‍.പി സ്കൂളിനുള്ള 10 ഫാനുകളുടെ വിതരണവും ചടങ്ങില്‍ നടക്കും. അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍.എന്‍. അബ്ദുല്‍ഖാദര്‍, ജന. സെക്രട്ടറി കെ. ബഷീര്‍, വൈസ് ചെയര്‍മാന്‍ എം. അലി,  സെക്രട്ടറി ടി. ഷഫീഖ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

സ്ത്രീകള്‍ സമൂഹത്തിന്‍െറ ചാലക ശക്തികളാവണം -ടി. ആരിഫലി

 സ്ത്രീകള്‍ സമൂഹത്തിന്‍െറ ചാലക
ശക്തികളാവണം -ടി. ആരിഫലി 
 തലശ്ശേരി: സ്ത്രീകള്‍ സമൂഹത്തിന്‍െറ ചാലക ശക്തികളാവാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. പെരിങ്ങാടി അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്‍െറ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സമൂഹിക പ്രശ്നത്തില്‍ തങ്ങളുടേതായ ഇടപെടല്‍ നടത്തണം. കുടുംബാന്തരീക്ഷത്തില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതമല്ലാത്ത കാലഘട്ടമാണിത്.
ദല്‍ഹി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ സമൂഹത്തെ പുന$സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഉരിത്തിരിഞ്ഞ് വന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം ചിന്തകളും ചര്‍ച്ചകളും അട്ടിമറിക്കാന്‍ പാശ്ചാത്യ അനുകൂല മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ധാര്‍മിക ശിക്ഷണം അനിവാര്യമാണ്. ഈശ്വര വിശ്വാസം, ധര്‍മാധര്‍മ ചിന്തകള്‍, സദാചാര ബോധം, കടപ്പാടുകളെ കുറിച്ചുള്ള ബോധം എന്നിവ കുട്ടികളില്‍ സന്നിവേശിക്കപ്പെടുന്നത് ധാര്‍മിക ശിക്ഷണത്തിലൂടെയാണ്. വിദ്യാഭ്യാസം കച്ചവടമാക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കം ഏത് പോരാട്ടത്തിലൂടെയും ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജംഇയ്യതുല്‍ ഫലാഹ് ട്രസ്റ്റ് സെക്രട്ടറി പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച  ‘ഫലാഹ് എക്സ്പോ 2013’ എക്സിബിഷന്‍ ജംഇയ്യതുല്‍ ഫലാഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ക്ളാസ് റൂം ഉദ്ഘാടനം വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. കമറുദ്ദീനും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നൂറുല്‍ അമീനും നിര്‍വഹിച്ചു.
ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ, ന്യൂ മാഹി പഞ്ചായത്തംഗം എം.കെ. സജിത, ചൊക്ളി എ.ഇ.ഒ രാജന്‍ കക്കാന്‍റവിട, അഡ്വ. കെ.വിശ്വന്‍, എന്‍ജിനീയര്‍ അബ്ദുറഹിമാന്‍, എസ്.കെ. മുഹമ്മദ്, അല്‍ഫലാഹ് പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ സ്വാഗതവും അബ്ദുറഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.  

മലര്‍വാടി സംസ്ഥാന നാടകമത്സരം 12ന്

മലര്‍വാടി സംസ്ഥാന
നാടകമത്സരം 12ന് 
പാലക്കാട്: മലര്‍വാടി ബാലസംഘം ഏഴാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ ചില്‍ഡ്രന്‍ @ സ്റ്റേജ് നാടക മത്സരം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘കല നന്മക്കായി പ്രയോജനപ്പെടുത്തുക’ എന്ന ലക്ഷ്യവുമായി 12ന് പാലക്കാട് ടൗണ്‍ഹാളിലാണ് മത്സരം. മൂല്യവത്തായ നാടകങ്ങള്‍ക്കാണ് പ്രാമുഖ്യം. എല്ലാ ജില്ലയിലെയും സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത നാടകങ്ങള്‍ അവതരിപ്പിക്കും.  സംവിധായകന്‍ സലാം കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്യും.  മലര്‍വാടി സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ സമ്മാനം വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍, സംസ്ഥാന സെക്രട്ടറി ഷംസുദ്ദീന്‍ വേളം എന്നിവര്‍ പങ്കെടുത്തു.

പണിമുടക്ക് വിദ്യാര്‍ഥി വിരുദ്ധം-എസ്.ഐ.ഒ

പണിമുടക്ക് വിദ്യാര്‍ഥി
വിരുദ്ധം-എസ്.ഐ.ഒ
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പ്രാകൃത സമരരീതികളില്‍നിന്ന് അധ്യാപകര്‍ പിന്മാറണമെന്ന് എസ്.ഐ.ഒ. വെല്ലുവിളി നേരിടുന്ന പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നും വിദ്യാര്‍ഥികളെ കൂടുതല്‍ അകറ്റുകയാണ് ഇത്തരം സമരങ്ങള്‍ ചെയ്യുന്നത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ മേഖല അവശ്യസര്‍വീസായി പ്രഖ്യാപിക്കണം. പെന്‍ഷന്‍ പരിഷ്കരണത്തിലെ ആശങ്കകള്‍ അകറ്റി സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് കഴിയണമെന്ന് എസ്.ഐ.ഒ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

PRABODHANAM


MANAGER