Tuesday, April 17, 2012
എസ്.ഐ.ഒ കാമ്പയിന് തുടക്കം
എസ്.ഐ.ഒ കാമ്പയിന് തുടക്കം
അടിമാലി (ഇടുക്കി): ഏപ്രില്‍ 20 മുതല്‍ മേയ് 20വരെ ഫ്യൂചര്‍ ഈസ് അവേഴ്സ് എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തുന്ന കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. ആത്മീയ, ധാര്‍മിക പ്രചോദനമുള്‍ക്കൊണ്ട വിദ്യാര്‍ഥികളാണ് ലോകമെമ്പാടും ഭാവിയെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പയിന്‍െറ ഭാഗമായി ആയിരത്തോളം യൂനിറ്റുകളില്‍ പ്രാദേശിക വിദ്യാര്‍ഥി സമ്മേളനങ്ങളും ഇരുനൂറോളം ഏരിയകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും പ്രാദേശിക കുടുംബ സംഗമങ്ങളും നടക്കും. വിവിധ തലങ്ങളില്‍ സ്പോര്‍ട്സ് മീറ്റുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടക്കും. ഉദ്ഘാടന കണ്‍വെന്‍ഷനില്‍ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം എസ്. സമീര്‍ അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ കാമ്പസ് സെക്രട്ടറി അമല്‍ഷാ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അഷ്റഫ് അടിമാലി, അല്‍ത്താഫ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

അല്‍ഹുദാ ഫെസ്റ്റ്
അല്‍ഹുദാ ഫെസ്റ്റ്
പയ്യന്നൂര്‍: വിളയാങ്കോട് അല്‍ഹുദാ ഓര്‍ഫന്‍റ്സ് കെയര്‍ഹോമിന്‍െറ ആഭിമുഖ്യത്തില്‍ അല്‍ ഹുദാ ഫെസ്റ്റ് 2012 സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.ടി ഗ്രൂപ്പ് ജനറല്‍സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. സാഹിത്യഅക്കാദമികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ വിദ്യാര്‍ഥിനി ഷറഫുന്നീസക്ക് ഉപഹാരം നല്‍കി.
പഞ്ചായത്തംഗം വി.വി. രാജേഷ്, ടി.വി. ഷറഫുന്നീസ, പി.കെ. മുഹമ്മദ് സാജിദ്, ഒലിപ്പില്‍ നിയാസ്, ബി.ടി. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഇബ്രാഹിം സ്വാഗതവും സി.കെ. മുനവ്വിര്‍ നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഗ സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അല്‍ഹുദ അലൂമിനി അസോസിയേഷന്‍ ഭാരഷവാഹികളായി മുസൈദ (പ്രസി.), അമീര്‍ ഉളിയില്‍ (കോ-ഓര്‍ഡിനേറ്റര്‍), വി.സി. ഷറഫുന്നീസ, യുനുസ് സലീം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

യുവജനസംഗമം
യുവജനസംഗമം
ഇരിട്ടി: സോളിഡാരിറ്റി യുവജന സംഗമം നടത്തി. സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ ആറളം താഴെ അങ്ങാടിയില്‍ നടത്തിയ സംഗമം ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
പി.സി. മുനീര്‍ മാസ്റ്റര്‍, അന്‍സാര്‍ ഉളിയില്‍, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.
പി.സി. മുനീര്‍ മാസ്റ്റര്‍, അന്‍സാര്‍ ഉളിയില്‍, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.
ആശുപത്രി ഉപകരണം നല്‍കി
ആശുപത്രി ഉപകരണം നല്‍കി
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം വിതരണം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ.അസ്ലമില്‍നിന്ന് നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫിസര്‍ പ്രിയ മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി ഇരിട്ടി ഏരിയാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സംസാരിച്ചു. മുഹമ്മദ് മരുതായി, മഹറൂഫ്, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
യുവജനസംഗമം
യുവജനസംഗമം
തലശ്ശേരി: ജനകീയ സമരങ്ങള്‍ യുവജന സംഘടനകള്‍ കണ്ടില്ളെന്നു നടിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്. കനക് ഓഡിറ്റോറിയത്തില്‍ സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിജീവനത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ വിപ്ളവം പ്രസംഗിക്കുന്ന യുവജന സംഘടനകള്‍ തിരിഞ്ഞുനോക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘ജനമിത്ര 2012’ അവാര്‍ഡിനര്‍ഹനായ പത്രപ്രവര്‍ത്തകന്‍ റംഷീദ് ഇല്ലിക്കലിന് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ഏരിയാ പ്രസിഡന്‍റ് പി.എ. ഷഹീദ് അധ്യക്ഷത വഹിച്ചു. യു. ഉസ്മാന്‍ സംസാരിച്ചു. സെക്രട്ടറി കെ.എം. അഷ്ഫാഖ് സ്വാഗതം പറഞ്ഞു. സീഡി പ്രദര്‍ശനവും നടന്നു.
Subscribe to:
Posts (Atom)