ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 19, 2013

RELIEF CELL


BAITHUZAKATH


MEDIAONE TV


ANSAR


റമദാന്‍ റിലീഫ് ഉദ്ഘാടനം

 റമദാന്‍ റിലീഫ് ഉദ്ഘാടനം
ഇരിക്കൂര്‍: യു.എ.ഇ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍ റമദാന്‍ റിലീഫ് എ.എം.ഐ സ്കൂള്‍ കോംപ്ളക്സില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കീത്തടത്ത് സലിം ഖിറാഅത്ത് നടത്തി. സി.സി. റാബിയ, ടി.പി. അബ്ദുല്ല, കെ.എ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹല്‍ഖ നാസിം യു.കെ. മായന്‍ മാസ്റ്റര്‍ സ്വാഗതവും റഷീദ് നല്ലക്കണ്ടി നന്ദിയും പറഞ്ഞു.

സമരത്തിന് വനിതകളുടെ ഐക്യദാര്‍ഢ്യം

 
സമരത്തിന് വനിതകളുടെ 
ഐക്യദാര്‍ഢ്യം
കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ജസീറയുടെ സമരപ്പന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സെക്രട്ടറി എം. സൈറാബാനു, ജോയന്‍റ് സെക്രട്ടറി സാഹിദ കുഞ്ഞിമംഗലം, കണ്ണൂര്‍ ഏരിയാ കണ്‍വീനര്‍ നസീറാ മൊയ്തു എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്തലിലത്തെിയത്.