Friday, August 17, 2012
ഐടിയലില്‍ ഇഫ്താര്‍ സംഗമം നടത്തി
ഉളിയില്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയല്‍ അറബിക് കോളേജില്‍ ഇഫ്താര്‍ സംഗമം നടന്നു. ഐഡിയല്‍ സ്ഥാപന ബന്ധുക്കള്‍ക്ക് വേണ്ടി ഐഡിയല്‍ മാനെജ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ നുറു കണക്കിനാളുകള്‍ പങ്കെടുത്തു. ഐഡിയല്‍ അറബിക് കോളേജിലെയും, മൗണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളിലെയും സ്റ്റാഫ്‌കളും അവരുടെ കുടുംബവുമാണ് സംഗമത്തില്‍ ഒത്തു ചേര്‍ന്നത്. ഇഫ്താര്‍ സന്ദേശം പി.സി.മുനീര്‍ മാസ്റ്റര്‍ പകര്‍ന്നു നല്‍കി. സ്കൂള്‍ പ്രിന്‍സിപല്‍ പ്രഫ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപല്‍ മുഹമ്മദ് സാദിഖ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രഫ.അബ്ദുള്ള, ടി.കെ.മുഹമ്മദാലി, ആര്‍.ടി.ചന്ദ്രന്‍, കെ.വി.നിസാര്‍, ഗഫൂര്‍ മാസ്റ്റര്‍, റോജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പരാവൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാല്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ പ്രസിഡന്‍റ് കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രതിനിധി പി.വി. നിസാര്‍ റമദാന്‍ സന്ദേശം നല്‍കി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ്, പേരാവൂര്‍ മര്‍ച്ചന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രന്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പൊയില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രഫ. അബൂബക്കര്‍ സ്വാഗതവും പി.വി. മമ്മി നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പതാക ഉയര്‍ത്തി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)