എസ്.എം.എസ്
ഒറ്റ മകളെ ഉണ്ടായിരുന്നുള്ളൂ ആ ദമ്പതികള്‍ക്ക്. പ്ലസ്റ്റുവിന് പഠിക്കുന്ന അവളായിരുന്നു അവര്‍ക്ക് എല്ലാം,
അവള്‍ എന്താവശ്യപെട്ടാലും അവര്‍ അത് വാങ്ങിച്ചുകൊടുക്കും.
ആ മാതാപിതാക്കള്‍ അവളെ ഒരിക്കലും ശാസിച്ചിരുന്നില്ല.
ഒരു ദിവസം മകള്‍ ഒരു മൊബൈല്‍ വേണമെന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ അതും വങ്ങിച്ചുകൊടുത്തു. അഭിമാനമായിരുന്നു അയാള്‍ക്ക് മകളെപറ്റി പറയാന്‍.
അയാള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.
എന്റെ മകള്‍ക്ക് മൊബൈലില്‍ ബ്ലൂടൂത്ത് കളിക്കാനറിയാം,
എസ്.എം.എസ് അയക്കാനറിയാം, ഇന്റര്‍നെറ്റ് അറിയാം അയാള്‍ പറഞ്ഞുനടന്നു.
ഒരു ദിവസം ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ല.
പകരം അമ്മയുടെ മൊബൈലില്‍ ഒരു എസ്.എം.എസ്,
അയാളുടെ മൊബൈലിലും വന്നിരുന്നു അതേ എസ്.എം.എസ്.
കാരണം അവള്‍ക്ക് 5000 sms ഫ്രീ ആയിരുന്നു.
നജീബ് കാഞ്ഞിരോട്.