സാമുദായിക ധ്രുവീകരണത്തിന്
വഴങ്ങരുത് -ജമാഅത്തെ ഇസ്ലാമി
വഴങ്ങരുത് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഒരു മന്ത്രിയുടെ നിയമനത്തെ ചൊല്ലിയുണ്ടായ വിവാദം എല്ലാ പരിധികളും ലംഘിച്ച് കേരളത്തെ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവിലേക്ക് വലിച്ചിഴക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അമര്‍ഷവും ഉത്കണ്ഠയും രേഖപ്പെടുത്തി.
മുസ്ലിംലീഗിന്‍െറ സംഘടനാപരമായ ആവശ്യത്തിന് സാമുദായിക വര്‍ണം ആരോപിച്ച് ജനമനസ്സുകളില്‍ വര്‍ഗീയബോധം സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണ്. സന്ദര്‍ഭം ആവശ്യപ്പെടുന്ന തരത്തിലുള്ള വിവേകവും ഉത്തരവാദിത്തബോധവും കാണിക്കാന്‍ സമുദായ നേതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും സന്നദ്ധമാകണം.
സര്‍ക്കാറിലും നിയമ നിര്‍മാണ സഭകളിലും എല്ലാ ജനവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ടാകേണ്ടത് ജനാധിപത്യത്തിന്‍െറ താല്‍പര്യമാണ്. എന്നാല്‍, മന്ത്രിമാരെയും ജനപ്രതിനിധികളെയും സാമുദായിക മുദ്ര കുത്തി സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നത് അപകടം ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട വാര്‍ത്താമാധ്യമങ്ങള്‍ കടമ മറന്ന് എരിതീയില്‍ എണ്ണ ഒഴിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളീയ സമൂഹം പൊതിഞ്ഞുവെച്ചിരിക്കുന്ന വര്‍ഗീയ-സാമുദായിക ബോധങ്ങളാണ് വിവാദത്തിലൂടെ പുറത്തുചാടിയത്.
സമുദായത്തിന്‍െറ ന്യായമായ പല പ്രശ്നങ്ങളിലും വിട്ടുവീഴ്ച ചെയ്ത് ‘മതേതരത്വം’ ഘോഷിച്ചുകൊണ്ടിരുന്ന മുസ്ലിംലീഗ്, പുതിയ വകുപ്പൊന്നുമില്ലാതെ അഞ്ചാംമന്ത്രിയെക്കൊണ്ട് എന്താണ് നേടിയതെന്ന് ആത്മപരിശോധന നടത്തണമെന്നും ജമാഅത്ത് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.