ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 20, 2010

വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി


വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി
കണ്ണൂര്‍: കുവൈത്തിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെതിരെ മൂന്ന് തൃശൂര്‍ സ്വദേശികള്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ഏച്ചൂര്‍ വട്ടപ്പൊയില്‍ ഫാത്തിമ മന്‍സിലില്‍ എ.പി. ഫൈസലിനെതിരെ തൃശൂര്‍ മന്നലാംകുന്നിലെ അസനാരകത്ത് എ.എ. ഷാജി, പെരുവഴിപ്പുറത്ത് പി.കെ. അബ്ദുല്‍ കരീം, കുട്ടിയത്ത് ഹൌസില്‍ കെ.എം. മുജാഫ് എന്നിവരാണ് കണ്ണൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
പരാതിക്കാരിലൊരാളായ മുജാഫിനെ മുന്‍പരിചയമുള്ള ഫൈസല്‍ കുവൈത്തിലേക്ക് ലേബര്‍ വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഡ്വാന്‍സായി 75,000 രൂപ വീതം വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്നാണ് പറയുന്നത്.പണം തിരികെ ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചു.
20-12-2010/Madhyamam