ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: മകന്‍ ജോലി ചെയ്ത ആശുപത്രിയില്‍ നിന്ന് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വാങ്ങാനത്തെിയ മലയാളിയായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബംഗളൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് മൊയിലുവിന്‍റവിട അബ്ദുറഹ്മാനാണ് (53) മരിച്ചത്. കല്യാശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ്. ഗുജറാത്ത് മെഡിക്കല്‍ കോളജില്‍ നഴ്സായ മൂത്തമകന്‍ ജസീര്‍ മുമ്പ് ജോലി ചെയ്ത മൈസൂര്‍ റോഡിലെ ബിഡദിക്കടുത്ത രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനത്തെിയതായിരുന്നു. ചൊവ്വാഴ്ച ഉച്ച 3.30ഓടെയാണ് സംഭവം. ആശുപത്രിയില്‍നിന്ന് ഇറങ്ങി 20 മിനിറ്റോളം നടന്നശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ചക്കരക്കല്ല് സഫാമസ്ജിദ് കമ്മിറ്റി മെംബറും ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് അംഗവുമാണ്. ഭാര്യ: ജമീല. മറ്റുമക്കള്‍: ജംഷീര്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി, സേലം), ജിഹാന, ജിഷാന, ജിഷാദ്.
സഹോദരങ്ങള്‍: എം. മുസ്തഫ മാസ്റ്റര്‍ (ചെമ്പിലോട് ഗ്രാമപഞ്ചായത്തംഗം), സുബൈര്‍ മാസ്റ്റര്‍ (ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍), ശംസുദ്ദീന്‍, സഫിയ, ഖദീജ, ഹലീമ.
ബംഗളൂരു കെ.എം.സി.സി, എം.എം.എ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍.
അബ്ദുറഹ്മാന്‍ മാസ്റ്ററുടെ
വിയോഗം നാടിന്‍െറ ദുഃഖമായി
അധ്യാപകന്‍െറ ആകസ്മിക മരണം നാടിന്‍െറ ദുഃഖമായി. ചക്കരക്കല്ല് വാഴയില്‍ പള്ളിക്ക് സമീപം ദാറുല്‍ ഫലാഹില്‍ അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. കല്യാശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കവെയുള്ള ഇദ്ദേഹത്തിന്‍െറ മരണം സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാര്‍ഥതയോടുകൂടി തന്‍െറ ജോലികള്‍ നിര്‍വഹിക്കുന്നതില്‍ തല്‍പരനായിരുന്നു. അതോടൊപ്പം സാമൂഹിക സേവന രംഗത്തും അദ്ദേഹത്തിന്‍െറ ശ്രദ്ധ പതിഞ്ഞിരുന്നു.
ബംഗളൂരു രാജേശ്വരി കോളജില്‍ മകന്‍െറ സര്‍ട്ടിഫിക്കറ്റ് സംബന്ധമായ ആവശ്യത്തിന് പോയി തിരിച്ച് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു കെ.എം.സി.സിയുടെ സഹായത്തോടെ ചക്കരക്കല്ലിലെ വീട്ടിലത്തെിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. മുസ്ലിംലീഗ് നേതാക്കളായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി. താഹിര്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ. ഭാസ്കരന്‍, മമ്പറം മാധവന്‍, സത്യന്‍ വണ്ടിച്ചാല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, അധ്യാപക സംഘടനാ നേതാക്കളായ തമ്പാന്‍ മാസ്റ്റര്‍, ബഷീര്‍ ചെറിയാണി, ഐ. ഹരിദാസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഒട്ടേറെ പേര്‍ പരേതന്‍െറ വീട് സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകീട്ട് 6.30ന് പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കി.