ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, April 26, 2013

കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സ്: ലോഗോ പ്രകാശനം ചെയ്തു

 കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സ്:
ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സിന്‍െറ ലോഗോ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 22, 23, 24 ജെ.ഡി.ടി ഇസ്ലാം കാമ്പസില്‍ പതിനാറ് സെഷനുകളായി നടക്കുന്ന   കോണ്‍ഫറന്‍സില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  കോണ്‍ഫറന്‍സ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, കണ്‍വീനര്‍ ശിഹാബ് പൂക്കോട്ടൂര്‍, മുസ്തഫ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. ആബിദ് അബൂബക്കറാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

വെല്‍ഫെയര്‍ പാര്‍ട്ടി വാഹനപ്രചാരണ ജാഥ സമാപിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി
വാഹനപ്രചാരണ ജാഥ സമാപിച്ചു
ശ്രീകണ്ഠപുരം: ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ വാഹനജാഥാ സമാപനം ശ്രീകണ്ഠപുരത്ത് നടന്നു. ജില്ല സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. പി.എ. ആന്‍റണി അധ്യക്ഷത വഹിച്ചു. ജില്ല വൈ. പ്രസിഡന്‍റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.വി. താഹിര്‍ സംസാരിച്ചു.

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍
കുടിവെള്ള ക്ഷാമം രൂക്ഷം
ചക്കരക്കല്ല്: കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ വീട്ടുകിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. വേനല്‍ കടുത്തതോടെ മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത രൂക്ഷമായ വരള്‍ച്ച നേരിടുകയാണ് പ്രദേശവാസികള്‍. പ്രദേശത്ത് പത്തിലധികം വീടുകളില്‍ ഒട്ടനേകം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഏതാനും വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് തങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്ന് പ്രദേശത്തുകാര്‍ പരാതിപ്പെടുന്നു. പാരമ്പര്യമായി കന്നുകാലികളെ വളര്‍ത്തി ഉപജീവനം തേടുന്നവരാണിവര്‍. ജലക്ഷാമം നേരിടുന്നതിനാല്‍ കന്നുകാലികളെ വില്‍ക്കാനൊരുങ്ങുകയാണ് പലരും.
അതേസമയം വെളിയമ്പ്രയില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നുപോകുന്ന പഴയ പൈപ്പ്ലൈനില്‍ വായു സമ്മര്‍ദമില്ലാതിരിക്കാന്‍ പഴുതുകള്‍ ഇട്ടിരുന്നു. ഈ പഴുതുകളിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം കിണറുകളിലേക്കത്തൊറുണ്ടായിരുന്നെന്നും, ഈയിടെ പഴയ പൈപ്പ്ലൈന്‍ മാറ്റിയപ്പോള്‍ ‘എയര്‍ഹോള്‍’ ഇടാത്തത് കിണറുകളിലെ വെള്ളം താഴാന്‍ കാരണമായതായും നാട്ടുകാര്‍ പറയുന്നുണ്ട്. പ്രദേശത്ത് കുഴല്‍കിണറുകള്‍ വര്‍ധിക്കുന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയില്ളെന്ന് കോളനിവാസികള്‍ പറഞ്ഞു.
Courtesy:Madhyamam