Monday, April 2, 2012
യുവജന സംഗമം നടത്തും
യുവജന സംഗമം നടത്തും
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് തളിപ്പറമ്പില്‍ യുവജന സംഗമം നടത്തും. സിനിമാ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്യും. വിഷ്വല്‍ പ്രോഗ്രാമും അരങ്ങേറും. സംഘാടക സമിതി യോഗത്തില്‍ ജില്ലാ സമിതി അംഗം ജബ്ബാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്‍റ് മിഫ്താഫ്, ഉസ്മാന്‍ കുപ്പം, കെ.കെ. ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക തടവറയും മൗനധര്‍ണയും
പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക
തടവറയും മൗനധര്‍ണയും
തടവറയും മൗനധര്‍ണയും
ന്യൂമാഹി: പുന്നോല്‍ പ്രദേശത്തെ വീടുകളില്‍ കയറി കള്ളക്കേസുകള്‍ സൃഷ്ടിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതീകാത്മക തടവറയും മൗനധര്‍ണയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ 11 മണിവരെ പുന്നോല്‍ ആല്‍മരം പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതീകാത്മക തടവറയും മൗനധര്‍ണയും സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. പൊലീസ് ക്രൂരത തെളിയിക്കുന്ന ഫോട്ടോകളും പ്ളക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.കെ. രാജീവന്‍ സ്വാഗതം പറഞ്ഞു.
ദേശീയപാത സംരക്ഷണ സമിതി എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
ദേശീയപാത സംരക്ഷണ സമിതി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ. സുധാകരന്‍ എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബി.ഒ.ടി പാത ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററില്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുക, സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തി.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നും കൊടുക്കില്ളെന്ന് പ്രഖ്യാപിച്ച് ഭൂമി പിടിച്ചെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ. അപ്പുക്കുട്ടന്‍ (ഇടതുപക്ഷ ഏകോപന സമിതി), എം.കെ. ജയരാജന്‍ (എസ്.യു.സി.ഐ), പി.ഇസെഡ്. അസീസ് ഹാജി (മുഴപ്പിലങ്ങാട് ശാദുലി പള്ളി പ്രസിഡന്‍റ്), നസീര്‍ കടാങ്കോട് (കടാങ്കോട് ആക്ഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എന്‍ പാര്‍ക്കിനടുത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് എം.പിയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു. എം.കെ. അബൂബക്കര്‍, വത്സലന്‍, ഷാജി ചാല, പി.വി. മഹമൂദ്, അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി
മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി
പഴയങ്ങാടി: ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യന്‍െറ കര്‍ത്തവ്യം ധര്‍മത്തിനുവേണ്ടി നിലകൊള്ളുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. വാദിഹുദ സ്ഥാപനങ്ങളുടെ സാരഥിയും തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന വി.കെ. മൊയ്തു ഹാജിയുടെ സ്മരണിക പഴയങ്ങാടി വാദിഹുദയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമ്പിന്‍െറ ധര്‍മം പഞ്ചസാരയും പഞ്ചസാരയുടെ ധര്‍മം മധുരവുമാണ്. ഇത്തരത്തില്‍ മനുഷ്യന് മനുഷ്യന്‍േറതായ ധര്‍മമുണ്ട്. ഈ ധര്‍മസംസ്ഥാപനമാവണം മനുഷ്യജീവിതത്തിന്‍െറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിലൂടെ മൊയ്തു ഹാജി ചെയ്ത സേവനം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്മരണിക കെ.കെ. ഹംസ മൗലവി ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഭാസ്കരന്‍ മാസ്റ്റര്‍, താഹ മാടായി, ഡോ.എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, പി. ഇഖ്ബാല്‍, വി.സി. മുഹമ്മദ് ഇഖ്ബാല്‍, ആര്‍.സി. പവിത്രന്‍, ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് പുതിയങ്ങാടി സ്മരണികാ സമര്‍പ്പണം നടത്തി. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും സൈദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)