Thursday, November 17, 2011
കാഞ്ഞിരോട് ടൌണില്‍ ഇന്ന് ഹര്‍ത്താല്‍
കാഞ്ഞിരോട് ടൌണില്‍
ഇന്ന് ഹര്‍ത്താല്‍
ഇന്ന് ഹര്‍ത്താല്‍
ആദ്യകാല വ്യാപാരിയായിരുന്ന കെ. കുഞ്ഞമ്മിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് രാവിലെ ആറു മുതല്‍ 11 മണി വരെ ടൌണില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
കുഞ്ഞമ്മി
കുഞ്ഞമ്മി
കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപം നബീസ മന്‍സിലില്‍ കേളോത്ത് കുഞ്ഞമ്മി (74) നിര്യാതനായി.
കാഞ്ഞിരോട്ടെ ആദ്യകാല വ്യാപാരിയും സ്കൈലാബ് സ്റ്റോര്‍ ഉടമയുമാണ്.
ഭാര്യ: കരിമ്പയില്‍ നഫീസ.
മക്കള്‍: കുഞ്ഞാമിന, ബഷീര്‍, സമീര്‍, ഫൌസിയ, റസിയ.
മരുമക്കള്‍: മുസ്തഫ (ജിദ്ദ), അസീസ്(ബംഗളൂരു),കബീര്‍ (ബഹ്റൈന്‍).
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പുതിയ പള്ളി ഖബര്‍സ്ഥാനില്‍.
ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് നവം. 30 വരെ അപേക്ഷിക്കാം
ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പിന് നവം. 30 വരെ
അപേക്ഷിക്കാം
സ്കോളര്‍ഷിപ്പിന് നവം. 30 വരെ
അപേക്ഷിക്കാം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിവരുന്ന സ്കോളര്‍ഷിപ്^പലിശരഹിത വിദ്യാഭ്യാസ വായ്പക്ക് 2011-2012 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും.
ഡിഗ്രി, പി.ജി, ഡിപ്ലോമ, എം.ഫില്‍, പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശം നേടിയവര്‍ക്ക്
ഡിഗ്രി, പി.ജി, ഡിപ്ലോമ, എം.ഫില്‍, പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശം നേടിയവര്‍ക്ക്
www.jihkeralascholarship.com
www.jihkerala.rog
എന്ന വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് നവംബര്‍ 30ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. നേരിട്ട് സ്കോളര്‍ഷിപ് ഓഫിസിലേക്ക് അയക്കേണ്ടതില്ല.
അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് നവംബര്‍ 30ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. നേരിട്ട് സ്കോളര്‍ഷിപ് ഓഫിസിലേക്ക് അയക്കേണ്ടതില്ല.
ഫോണ്‍: 0495 2724881.
സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍
സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍
കണ്ണൂര്‍: മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ ജില്ലയില്‍നിന്ന് 500 പേര്‍ പങ്കെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും.
പെട്ടിപ്പാലം മാലിന്യ പ്രശ്നം
കേന്ദ്രീകൃത പ്ലാന്റിന് പ്രചോദനം
അഴിമതി സാധ്യത -സംരക്ഷണ സമിതി
അഴിമതി സാധ്യത -സംരക്ഷണ സമിതി
തലശേãരി: കേന്ദ്രീകൃത മാലിന്യ പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കാന്‍ തലശേãരിയിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചത് അഴിമതിക്കുള്ള സാധ്യത കണ്ടിട്ടാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആരോപിച്ചു. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മണ്ണിറക്കല്‍, വാഹനങ്ങള്‍ വാങ്ങല്‍, വാഹന അറ്റകുറ്റപ്പണി എന്നിവയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. നിയമസഭാ പബ്ലിക് അക്കൌണ്ട് കമ്മിറ്റി മുമ്പാകെവരെ അഴിമതി എത്തിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുക്കാനാകാത്ത പെട്ടിപ്പാലത്ത് 10 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതായി വൌച്ചറുണ്ടാക്കി കുഴിയൊന്നിന് എക്സ്കവേറ്റര്‍ വാടകയായി 14,000 രൂപ വരെ നല്‍കിയിട്ടുണ്ട്. പകല്‍ക്കൊള്ളക്കെതിരെ നഗരവാസികള്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
ജനകീയ ചെക്പോസ്റ്റ്
സ്ഥാപിക്കും
സ്ഥാപിക്കും
തലശേãരി: 18 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തും പെട്ടിപ്പാലത്ത് സോളിഡാരിറ്റി ജനകീയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നു. 'പെട്ടിപ്പാലത്തേക്ക് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് വൈകീട്ട് നാലിനാണ് പരിപാടി.
പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ സംരക്ഷണസമിതി സേവന സമരാചരണത്തിന്റെ ഉദ്ഘാടനം മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു
സമരത്തോടൊപ്പം സേവനവും
തലശേãരി: സമര പന്തലില്‍ സേവനപ്രവര്‍ത്തനം നടത്തി പൊതുജനാരോഗ്യ സംരക്ഷണസമിതി മാതൃകയായി. സമരത്തിന്റെ 17ാം ദിനമാണ് സേവന ദിനമായി ആചരിച്ചത്. മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സേവനത്തിനുള്ള പണിയായുധങ്ങള്‍ കെ.പി. അബൂബക്കര്‍ രാജന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റുവാങ്ങി. ജബീന ഇര്‍ഷാദ് സംസാരിച്ചു. ശുചീകരണത്തിന് കെ.എ. മജ്ബല്‍, മഹ്റൂഫ് അബ്ദുല്ല, ഫിറോസ്, യു. അഷ്റഫ്, കെ.എം.വി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമര പരിപാടികള്‍ക്ക് സഹായം നല്‍കാനായി സമരസഹായ സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.പി. അബൂബക്കര്‍ (കണ്‍.), കെ.എ് മജ്ബല്‍, മുനീര്‍ (അസി. കണ്‍.).

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. സൌദി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് മുഹമ്മദ് അല്‍ അന്‍കാരി, സാംസ്കാരിക^ വാര്‍ത്താവിനിമയ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ഖാജ,'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, S.I.O മുന്‍ സംസ്ഥാന സെക്രട്ടറി P.B.M ഫര്‍മീസ് തുടങ്ങിയവര്‍ സമീപം.
Subscribe to:
Posts (Atom)