Thursday, July 18, 2013
സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്ക്
സ്വകാര്യ ബസ് മരത്തിലിടിച്ച്
21 പേര്‍ക്ക് പരിക്ക്
21 പേര്‍ക്ക് പരിക്ക്
കാഞ്ഞിരോട് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍-ഇരിട്ടി റൂട്ടിലോടുന്ന അനഘ ബസാണ് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം മരത്തിലിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉണ്ണി (31) ആലക്കോട്, ഓമന (49) തില്ലങ്കേരി, സോനു (23) കോളിത്തട്ട്, സിസ്റ്റര്‍ ബെറ്ററ്റ് (61) ദേവഗിരി കോഴിക്കോട്, കുട്ടികൃഷ്ണന്‍ (62) പൊറോറ മട്ടന്നൂര്‍, ഷമാന്‍ (30) മൊറാഴ, ലത (46) ഉളിയില്‍, മീനാക്ഷി (44) പുന്നാട്, ആമിന (21) വടകര, ഖാദര്‍ (63) വയന്തോട്, കുഞ്ഞിരാമന്‍ (61) മയ്യില്‍, സുരേഷ് (38) കീഴൂര്‍, റിയാസ് (21) ഉളിയില്‍, വിജയ് (23) തൂവക്കുന്ന് എന്നിവരെ എ.കെ.ജി ആശുപത്രിയിലും സിസിലി (39) കുടിയാന്മല, ഷൈജു (39) തിരുമേനി, വിനോദ് (30) എരുവട്ടി, കണ്ണന്‍ (80), റസീന (29) മട്ടന്നൂര്‍, സാറു (36) മട്ടന്നൂര്‍, രാജന്‍ (65) ഇരിവേരി എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തത്തെി നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്.
റമദാന്‍ കിറ്റ് നല്‍കി
റമദാന്‍ കിറ്റ് നല്‍കി
വാരം: യു.എ.ഇ കണ്ണൂര്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വാരം-മുണ്ടയാട് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. മുണ്ടയാട് മഹല്ല് ജമാഅത്ത് ഖത്തീബ് ശംസുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)