ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, August 23, 2012

പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം -സോളിഡാരിറ്റി

പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം
-സോളിഡാരിറ്റി
കണ്ണൂര്‍: പുല്ലൂപ്പി കൗസര്‍ സ്കൂളിലെ അധ്യാപകനായ സുലൈമാന്‍െറ മരണത്തിന് ഉത്തരവാദികളായ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ഭാഗത്തെ സദാചാര ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു. പൊലീസ് അനാസ്ഥ തുടര്‍ന്നാല്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സോളിഡാരിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്യണം -ജമാഅത്തെ ഇസ്ലാമി

സദാചാര ഗുണ്ടകളെ അറസ്റ്റ് ചെയ്യണം
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: പുല്ലൂപ്പിയിലെ അധ്യാപകനായ സുലൈമാന്‍െറ ദുരൂഹ മരണത്തിലേക്ക് നയിച്ച ക്രിമിനലുകളെ അറസ്റ്റുചെയ്യണമെന്നും പ്രദേശത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വയനാട് സ്വദേശിയായ സുലൈമാന്‍ പ്രദേശത്തെ ഗുണ്ടാസംഘത്തിന്‍െറ അനാശാസ്യ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്തതിന്‍െറ പേരില്‍ ക്രൂര മര്‍ദനങ്ങള്‍ക്കിരയായിരുന്നു. വ്യാജാരോപണങ്ങള്‍ നടത്തി മാനഹാനി വരുത്തിയതാണ് സുലൈമാനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഗുണ്ടാസംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അവരെ സംരക്ഷിക്കുന്ന പൊലീസ് നടപടി ദുരൂഹമാണെന്ന് യോഗം ആരോപിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സംഗമം നാളെ

പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭ സംഗമം നാളെ
കണ്ണൂര്‍: പഴശ്ശി പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം നാളെ വൈകീട്ട് നാലുമണിക്ക് ഇരിട്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്യും.

മദ്യവില്‍പന: കോടതി നിര്‍ദേശം സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി

മദ്യവില്‍പന: കോടതി നിര്‍ദേശം
സ്വാഗതാര്‍ഹം-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും നിരോധിക്കണമെന്ന ഹൈകോടതി നിര്‍ദേശം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം സ്വാഗതം ചെയ്തു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന വാഗ്ദാനം നടപ്പില്‍വരുത്തുന്നതിന് ഉപകരിക്കുന്ന നിര്‍ദേശമാണിത്. പകല്‍ സമയത്തെ മദ്യ ഉപഭോഗം ഇല്ലാതാക്കുന്നത് തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ഒരുപരിധി വരെ ഉപകരിക്കും. ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിനും സാധിക്കും. പ്രഖ്യാപിത നയം നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കോടതി നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: അവഗണന അവസാനിപ്പിക്കണം -സോളിഡാരിറ്റി

എന്‍ഡോസള്‍ഫാന്‍: അവഗണന
അവസാനിപ്പിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ അമ്മമാരുടെ സമരത്തോടും നഷ്ടപരിഹാര ലിസ്റ്റ് പ്രഖ്യാപനത്തിലും സര്‍ക്കാറിന്‍െറ അവഗണന പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം. സോളിഡാരിറ്റി ഇടപെടലിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ നല്‍കുന്നതില്‍നിന്ന് ബഹുഭൂരിഭാഗം രോഗികളെയും ഒഴിവാക്കാനുള്ള നിന്ദ്യമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ലിസ്റ്റിലെ അപാകത പരിഹരിക്കാന്‍ അടിയന്തര ശ്രമം വേണം. അമ്മമാരുടെ സമരം അവസാനിപ്പിക്കാതിരിക്കുന്നത് കേരളത്തിന് അപമാനമാണ്. നഷ്ടപരിഹാരം ലഭിക്കാതെ ഇരകള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് കാസര്‍കോട്ട് നിലവിലുള്ളത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.