ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH PAYYANNUR AREA. Show all posts
Showing posts with label JIH PAYYANNUR AREA. Show all posts

Wednesday, July 31, 2013

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം 
 കരിവെള്ളൂര്‍: ഓണക്കുന്ന് നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സ്നേഹ സന്ദേശം നല്‍കി. ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.

Tuesday, May 28, 2013

രക്ഷാകര്‍തൃ വിദ്യാര്‍ഥി സംഗമം

രക്ഷാകര്‍തൃ
വിദ്യാര്‍ഥി സംഗമം
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി വനിത വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്ത്രീസുരക്ഷ കാമ്പയിനോടനുബന്ധിച്ച് രക്ഷാകര്‍തൃ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. പെരുമ്പയില്‍ നടന്ന സംഗമത്തില്‍ സാജിദ അധ്യക്ഷത വഹിച്ചു. തസ്ലീന, കെ. സകരിയ എന്നിവര്‍ ക്ളാസെടുത്തു. ഖല്‍സ സ്വാഗതവും സാഹിദ നന്ദിയും പറഞ്ഞു.

Wednesday, August 17, 2011

JIH PAYYANNUR AREA

ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മനുഷ്യസാഹോദര്യം അനിവാര്യം
-സി. കൃഷ്ണന്‍ എം.എല്‍.എ
പയ്യന്നൂര്‍: മനുഷ്യനും മനുഷ്യനും തമ്മിലുള്ള സൌഹൃദത്തില്‍ വിടവ് കൂടിവരുകയാണെന്നും ഇത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സി. കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പയ്യന്നൂരില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കാത്ത മേഖലകളിലാണ് സംഘര്‍ഷം ഉണ്ടാവുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മനുഷ്യനെ കലാപകാരിയാക്കുന്നത്. അതുകൊണ്ട് യഥാര്‍ഥ ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് സംഘടനകളും പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്^അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ റമദാന്‍ സന്ദേശം നല്‍കി. ഏരിയ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പയ്യന്നൂര്‍ ഹല്‍ഖ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.