ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label KHIDMA KANNUR. Show all posts
Showing posts with label KHIDMA KANNUR. Show all posts

Monday, February 18, 2013

ഖിദ്മ സുഹൃദ് സംഗമം

 
 ഖിദ്മ സുഹൃദ് സംഗമം
കണ്ണൂര്‍: പാവപ്പെട്ടവന്‍െറ കണ്ണീരൊപ്പാന്‍ കഴിയുന്ന ആര്‍ദ്ര മനസ്സുള്ളവര്‍ക്കേ നല്ല മനുഷ്യനാവാന്‍ കഴിയൂവെന്ന് കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് അമാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയാലിസിസ് യൂനിറ്റുകളും ഏര്‍ളി ഡിസീസ് ഡിറ്റക്ഷന്‍ ക്ളിനിക്കുമടങ്ങുന്ന ഒന്നേ മുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച ഖിദ്മ മെഡിക്കല്‍ സെന്‍ററിന്‍െറ  ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ‘കാരുണ്യത്തിന്‍െറ  കൈയൊപ്പ്’ പദ്ധതി സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി. ഖാലിദ് നിര്‍വഹിച്ചു. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയില്‍ ഒ.വി. മഹമൂദ് എന്‍ജിനീയര്‍ ആദ്യ അംഗത്വമെടുത്തു. കാംബസാര്‍ ജുമാമസ്ജിദ് ഖതീബ് ഹാഫിസ് അനസ് മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. ഡോ. വി. ഇദ്രീസ്, ഡോ. എം. മുഹമ്മദലി, ബി.കെ. ഫസല്‍, ഡോ. എം. മുഹമ്മദ് റജീസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. മുഹമ്മദലി ഹാജി, കെ.എസ്. സുബൈര്‍ ഹാജി, കമ്പില്‍ മുസ്തഫ ഹാജി, അഹമ്മദ് പാറക്കല്‍, അബ്ദുല്‍ ബാരി, ഖാലിദ് ഹാജി, ടി.പി. മുഹമ്മദ് ഹനീഫ ഹാജി എന്നിവര്‍ സംബന്ധിച്ചു.

Friday, January 20, 2012

ഖിദ്മ മെഡിക്കല്‍ സെന്ററിന് ശിലയിട്ടു

 ഖിദ്മ മെഡിക്കല്‍
സെന്ററിന് ശിലയിട്ടു
കണ്ണൂര്‍ സിറ്റി: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ സിറ്റിയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ സെന്ററിന്റെ ശിലാസ്ഥാപനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.ദിവസേന 30 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന 10 യൂനിറ്റുകളടങ്ങുന്ന ഡയാലിസിസ് സെന്ററും കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്നതാണ് സെന്റര്‍. ആഗസ്റ്റ് ആദ്യവാരം സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവും. കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക് കോഴിക്കോട് മിംസ് ആശുപത്രിയാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. പി.എ. എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ പി.എ. ഇബ്രാഹിംഹാജി മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് വി. ഖാലിദ് മെഡിക്കല്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, നഗരസഭാ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. രമേശ്, ടി.കെ. മുഹമ്മദലി, ഹാഫിസ് മുഹമ്മദ് ബിലാല്‍, ഫാദര്‍ ദേവസി ഈരത്തറ, ടി.കെ.നൌഷാദ്, ബി.കെ. ഫസല്‍, വി. യൂനുസ് എന്നിവര്‍ സംസാരിച്ചു.

Wednesday, January 18, 2012

ഖിദ്മ മെഡിക്കല്‍ സെന്റര്‍ ശിലാസ്ഥാപനം 19ന്

 ഖിദ്മ മെഡിക്കല്‍ സെന്റര്‍
ശിലാസ്ഥാപനം 19ന്
കണ്ണൂര്‍: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വൃക്കരോഗികള്‍ക്ക്  സൌജന്യമായി ഡയാലിസിസ് സൌകര്യമൊരുക്കുന്നു. ഡയാലിസിസ് സെന്ററും ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്ന മെഡിക്കല്‍ സെന്ററിന് കണ്ണൂര്‍ സിറ്റി അറക്കല്‍ പാലസ് ഗ്രൌണ്ടില്‍ ജനുവരി 19ന് വൈകീട്ട് 4.30ന് മിംസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ശിലയിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സെന്റര്‍ ലോഗോ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി. ഖാലിദ് പ്രകാശനം ചെയ്യും. കെ. സുധാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള എന്നിവര്‍ പങ്കെടുക്കും. ഒന്നേകാല്‍ കോടി ചെലവിലാണ് സെന്റര്‍ നിര്‍മാണം. മിംസ് ആശുപത്രിയുടെ സാങ്കേതിക സഹായത്തോടെ തുടങ്ങുന്ന സെന്ററില്‍ 10 യൂനിറ്റുകളിലായി ദിവസേന 30 പേര്‍ക്ക് ഡയാലിസിസ് സൌകര്യം ലഭ്യമാകും. കാന്‍സര്‍ നേരത്തേ കണ്ടെത്തി ചികിത്സാസൌകര്യമൊരുക്കുകയാണ് ഡിറ്റക്ഷന്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം, ജനറല്‍ കണ്‍വീനര്‍ ബി.കെ. ഫസല്‍, സെക്രട്ടറി വി. യൂനുസ്, വി.പി. നൌഷാദ്, സി. ഇംതിയാസ്, ബി.പി. ആശിഖ് എന്നിവര്‍ പങ്കെടുത്തു.

Saturday, August 13, 2011

KHIDMA KANNUR

നോമ്പുതുറയൊരുക്കി
കണ്ണൂര്‍: റമദാന്‍ മാസത്തില്‍ ജില്ലാ ആശുപത്രിയിലും സെന്‍ട്രല്‍ ജയിലിലും ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് നോമ്പുതുറയും അത്താഴ ഭക്ഷണവും നല്‍കുന്നു. തടവുകാര്‍ക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ ജയിലില്‍ എത്തിച്ചാണ് ഇഫ്താര്‍ ഒരുക്കുന്നത്. ചെയര്‍മാന്‍ ഡോ. പി.സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു.