ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, August 9, 2011

FRIDAY CLUB, KANNUR

ഫ്രൈഡേ ക്ലബ് ഭാരവാഹികള്‍
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് പ്രസിഡന്റായി അഡ്വ. കെ.എല്‍.അബ്ദുല്‍സലാമിനെയും ജനറല്‍ സെക്രട്ടറിയായി സി.പി. മുസ്തഫയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എ.ടി. അബ്ദുല്‍സലാം (വൈസ് പ്രസി), എം.ആര്‍. നൌഷാദ് (സെക്ര), കെ.പി. മശ്ഹൂദ് (ട്രഷ). ബി. യൂസുഫ് എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, പ്രഫ. പി. മൂസ, ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ്, എം.കെ. അബൂബക്കര്‍, കെ.എല്‍. ഖാലിദ്, എ.ആര്‍. അബ്ദുല്‍റഷീദ് എന്നിവര്‍ സംസാരിച്ചു. എം.ആര്‍. നൌഷാദ് സ്വാഗതം പറഞ്ഞു

SOLIDARITY PAYYANNUR AREA

ജനകീയ ഒപ്പ് ശേഖരണം
പയ്യന്നൂര്‍: മദ്യനയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം നിര്‍ണയാവകാശം പുനഃസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പയ്യന്നൂര്‍ ഏരിയ ഇന്ന് ജനകീയ ഒപ്പുശേഖരണം നടത്തും. ഉച്ചക്ക് രണ്ട് മുതല്‍ ആറു മണിവരെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധിയനുമായ വി.പി. അപ്പുക്കട്ട പൊതുവാള്‍ ഉദ്ഘാടനം ചെയ്യും

SOLIDARITY KANNUR AREA

സോളിഡാരിറ്റി ഒപ്പുശേഖരണം
കണ്ണൂര്‍: മദ്യഷാപ്പുകള്‍ ആരംഭിക്കുന്നതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന സ്വയം നിര്‍ണയാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഒപ്പുശേഖരണം മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ടി. അസീര്‍ സ്വാഗതവും സെക്രട്ടറി നൌഷാദ് നന്ദിയും പറഞ്ഞു.

SOLIDARITY KANNUR

മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക;
സോളിഡാരിറ്റി ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ഒപ്പുശേഖരണം നടത്തും
കണ്ണൂര്‍: മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാ ദിനത്തില്‍ ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ഒപ്പുശേഖരണം നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ടി പി ആര്‍ നാഥ്, ഡോ. ശാന്തി ധനഞ്ജയന്‍, കെ എം മഖ്ബൂല്‍, സി.കെ. മുനവിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പ്രസിടണ്ട് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി കെ അസ്ലം, ടി പി ഇല്യാസ് സംസാരിച്ചു.