ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 30, 2013

മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു


മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു
ഈജിപ്തിലെ സൈനികഭരണത്തിന്റെ ജനാധിപത്യകശാപ്പിനെതിരെ ജനാധിപത്യപോരാളികളോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം റാബിഅ അദവിയ്യ സ്‌ക്വയര്‍ ഒരുക്കുന്നു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഓഗസ്റ്റ് 3 ശനി രാവിലെ 10 മണി മുതല്‍ ഞാറാഴ്ച പുലര്‍ച്ചവരെയാണ് ഐക്യദാര്‍ഢ്യ ചത്വരം തീര്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലെ ആയിരങ്ങള്‍ ചത്വരത്തില്‍ ഒത്തുചേരും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തും. ഈജിപ്ഷ്യന്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക ഭരണകൂടം ജനങ്ങളുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ നിഷ്‌കരുണം ചോരയില്‍ മുക്കിക്കൊല്ലുന്ന പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും പോരാളികളോടുള്ള ഐക്യദാര്‍ഢ്യവുമാണ് ചത്വരത്തില്‍ ഉയരുക. വ്യാജ ജനാധിപത്യവാദികളുടെ കൂട്ട മൗനത്തിനെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധവും നഗരിയില്‍ അലയടിക്കും. പ്രാര്‍ഥനയും പ്രകടനവും പ്രതിഷേധവും നമസ്‌കാരവും പ്രതികരണവും നോമ്പുമെല്ലാം ഒത്തുചേരുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് കേരളം സാക്ഷിയാകും.

EGYPT SOLIDARITY CONFERENCE

സൈനിക അട്ടിമറിക്കെതിരെ ഈജിപ്തിലെ 
റാബിയ അദവിയ സ്‌ക്വയറില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്ലാമി കേരള എറണാകുളത്ത് ഐക്യദാര്‍ഢ്യത്തിന്റെ റാബിയ അദവിയ സ്‌ക്വയര്‍ തീര്‍ക്കുന്നു.ഓഗസ്ത് 3 ശനി രാവിലെ 10 മണിക്കാരംഭിച്ച് ഞായര്‍ കാലത്ത് സുബ്ഹ് നമസ്‌കരിച്ച് സമാപിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍,ആക്്ടിവിസ്‌ററുകള്‍,സംസ്‌കാരിക പ്രവര്‍ത്തകര്‍,എഴുത്തുകാര്‍,മതപണ്ഢിതന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

ഭീകരാക്രമണങ്ങള്‍: ഉന്നതതല അന്വേഷണം വേണം -ജമാഅത്ത്

 ഭീകരാക്രമണങ്ങള്‍: ഉന്നതതല
അന്വേഷണം വേണം -ജമാഅത്ത്
ന്യൂദല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ പ്രധാന ഭീകരാക്രമണക്കേസുകളെ കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബട്ല ഹൗസ് വിധി തൃപ്തികരമല്ളെന്ന് അഭിപ്രായപ്പെട്ട അമീര്‍ ഏറ്റുമുട്ടലിനെ കുറിച്ച് കൂടുതല്‍  അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
പാര്‍ലമെന്‍റ് ആക്രമണത്തെ കുറിച്ചും മുംബൈ ഭീകരാക്രമണത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ അതേക്കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അമീര്‍ ചോദിച്ചു.
 സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ സംഘടനയെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം.  ഈജിപ്തിലെ രക്തച്ചൊരിച്ചിലിനെ അപലപിച്ച അമീര്‍ എത്രയും പെട്ടെന്ന് സൈന്യം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ബട്ല ഹൗസ് സംഭവത്തില്‍ ഒരു പ്രതിക്കുമാത്രം ശിക്ഷവിധിച്ച് ഏറ്റുമുട്ടല്‍ വ്യാജമല്ളെന്ന് തീര്‍പ്പുകല്‍പിക്കുന്ന വിചാരണ കോടതിയുടെ വിധി തൃപ്തികരമല്ല. വിധി ചോദ്യംചെയ്ത് മേല്‍കോടതിയില്‍ പോകാന്‍ പിന്തുണ നല്‍കുമെന്നും ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം പറഞ്ഞു.

മദ്യലഭ്യത: കോടതി നിരീക്ഷണം മാനിക്കണം വെല്‍ഫെയര്‍ പാര്‍ട്ടി

 മദ്യലഭ്യത:
 കോടതി  നിരീക്ഷണം മാനിക്കണം-
വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറക്കാന്‍ മദ്യലഭ്യത കുറക്കണമെന്ന സുപ്രീം കോടതി നിരീക്ഷണം മാനിച്ച് സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാകണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ട് മദ്യത്തിന്‍െറ ഉല്‍പാദനവും വിപണനവും കുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
പാറാല്‍: എസ്.ഐ.ഒ അല്‍ഫലാഹ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍സംഗമം നടന്നു. യൂനിറ്റ് പ്രസിഡന്‍റ് നിദാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.  സഹന്‍ സ്വാഗതവും ജവാദ് നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
 പാപ്പിനിശ്ശേരി: മസ്ജിദുല്‍ ഈമാനില്‍ നടത്തിയ ഇഫ്താര്‍ സംഗമം പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. റീന ഉദ്ഘാടനം ചെയ്തു. ജി.കെ. എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. മൂസക്കുഞ്ഞി സ്വാഗതം പറഞ്ഞു.

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
തളിപ്പറമ്പ്: അല്‍ മദ്റസതുല്‍ ഇസ്ലാമിയ പി.ടി.എ കമ്മിറ്റി നടത്തിയ ഇഫ്താര്‍ കുടുംബ സംഗമം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ളസ് നേടിയ കുട്ടികള്‍ക്കുള്ള ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്‍െറ ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. മദ്റസ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റമദാന്‍ വിജ്ഞാന മത്സര വിജയികള്‍ക്ക് ഹസന്‍കുഞ്ഞി മസ്റ്റര്‍, മൊയ്തീന്‍കുട്ടി, റാസ, കൗണ്‍സിലര്‍ എം.കെ. ഷബിത, വി.കെ. അബ്ദുല്‍ കരീം, ബീഫാത്തിമ അബു തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മസ്ജിദുല്‍ ഇഹ്സാന്‍ ഖത്തീബ് ഇ.എന്‍. അബ്ദുല്‍ ജലീല്‍ മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. മദ്റസ കോഓഡിനേറ്റര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും ഇന്‍സിമാമുല്‍ ഹഖ് നന്ദിയും പറഞ്ഞു.

സമൂഹ നോമ്പുതുറ

സമൂഹ നോമ്പുതുറ
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ ചൊവ്വാഴ്ച നടക്കും. വൈകീട്ട് 5.30ന് നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച്. മുസ്തഫ റമദാന്‍ സന്ദേശം നല്‍കും. 

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി സിറ്റി വനിതാ ഘടകം കൊടപറമ്പിലെ ബറകയില്‍ ഇഫ്താര്‍ സംഗമം നടത്തി. എ. സറീന റമദാന്‍ സന്ദേശം നല്‍കി. കൃഷ്ണവേണി, ശ്വേത, പ്രസന്ന എന്നിവര്‍ സംസാരിച്ചു. ടി.പി. ഫാത്തിം നന്ദി പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ചാലാട് ഹിറാ സെന്‍ററില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് മാനേജര്‍ സി.പി. ഹാരിസ് ഇഫ്താര്‍ സന്ദേശം നല്‍കി. ഹല്‍ഖാ നാസിം കെ.പി. റഫീഖ് അധ്യക്ഷത വഹിച്ചു. ഭാഗ്യശീലന്‍ ചാലാട്, പി.ഐ. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ.കെ. ഷുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.