ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, October 29, 2010

RESULT

ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി



ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ
തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഉയര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളെ സങ്കുചിത കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിനുവേണ്ടി പ്രാദേശികമായ ജനകീയസംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള്‍ രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പരമ്പരാഗതമായ മുന്നണികള്‍ക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴ്ചവെക്കാനും ഈ സംഘങ്ങള്‍ക്ക് കഴിഞ്ഞതായി പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയം വരിച്ച ജനകീയ മുന്നണികള്‍ ആറ് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 73 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്തി. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് വിജയം കൈവിട്ടു പോയത്. തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണവിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില്‍ വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി ഹമീദ് കുറ്റപ്പെടുത്തി.
വോട്ടിംഗ് നില പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്‍ബാധം ഒഴുകിയ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ ജനകീയരാഷ്ട്രീയത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്^ അദ്ദേഹം പറഞ്ഞു.
ജനകീയ സംഘടനകളുടെ രൂപവത്കരണത്തിലും തെരഞ്ഞെടുപ്പിലും സജീവമായി പങ്കുകൊണ്ട സംഘടനാബന്ധുക്കളെയും പരിസ്ഥിതി^ മനുഷ്യാവകാശ^സാംസ്കാരിക പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു
28-10-2010

കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?


കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമയ എസ്.ഡി.പി.ഐ അഞ്ചിടങ്ങളില്‍ വിജയിച്ചു കഴിഞ്ഞു. കണ്ണൂര്‍ നഗരസഭയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറയുടെ ജയം വിവാദമായിക്കഴിഞ്ഞു. എല്‍.ഡി.എഫ് പിന്തുണയോടെയാണ് ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്ന ആരോപണവുമായി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീന തന്നെ രംഗത്തെത്തി. ഇന്നലെ വൈകീട്ട് ചില കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ണൂര്‍ മീഡിയാ സെന്ററിലെത്തി അവര്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയും ചെയ്തു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറക്ക് 325 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹസിനക്ക് 290 ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീനക്ക് 169 വോട്ടുമാണ് ലഭിച്ചത്. ഖസാനക്കോട്ടയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ആരോപണം. വോട്ടെടുപ്പ് ദിവസം ഉച്ചയോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ സഹായിക്കാനുമായിരുന്നുവെന്നാണ് ഷസീന ആരോപിക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം രംഗത്ത് വന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്വാധീന വലയത്തില്‍പ്പെട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഈ പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന് സി.പി.ഐ.എം നേതാവ് എം.പ്രകാശന്‍ മാസ്റ്റര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സി.പി.ഐ.എമ്മിന് ശക്തിയുള്ള സ്ഥലമല്ല ഇത്. കഴിഞ്ഞ തവണ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ എല്‍.ഡി.എഫിനൊപ്പമില്ലെന്നിരിക്കെ എല്‍.ഡി.എഫ് വോട്ട് മറിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ഖസാനക്കോട്ട ഐ.എന്‍.എല്‍ ശക്തി കേന്ദ്രമാണെന്നും ഇവിടെ എസ്.ഡി.പി.ഐക്ക് യു.ഡി.എഫാണ് വോട്ട് മറിച്ചിതെന്നും ഐ.എന്‍.എല്‍ സെക്യുലര്‍ നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കണ്ണൂരില്‍ എസ്.ഡി.പി.ഐയും ലീഗും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. മത്സരിച്ച 17 സീറ്റുകളിലും ലീഗിന് ജയിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. ഈ വസ്തുത മറച്ച് പിടിക്കാനാണ് ഇപ്പോള്‍ ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ആരോപണമുന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കിയതും എസ്.ഡി.പി.ഐ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അക്കൗണ്ട് തുറന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂരിലെ എസ്.ഡി.പി.ഐ ജയത്തെക്കുറിച്ച് വിവാദമുയരുന്നത്.
28-10-2010

വോട്ടുകച്ചവടം സജീവം

വോട്ടുകച്ചവടം സജീവം
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി?
27-10-2010