ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 29, 2012

MADANI


SPEECH


SCHOLARSHIP


ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്

ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്
മുണ്ടേരി: ഷട്ടില്‍ ഷൂട്ടേഴ്സ് മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രൈസ്മണി ടൂര്‍ണമെന്‍റ് (ഡബിള്‍സ്) നടക്കും. ജനുവരി ആറുമുതല്‍ മുണ്ടേരി കച്ചേരിപ്പറമ്പ് സ്നേഹദീപം ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഫോണ്‍: 9895 565 949, 9746 566 679.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം 
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും പണം ധൂര്‍ത്തടിക്കാനും ഇഷ്ടക്കാരെ തിരുകികയറ്റാനുമുള്ള ഇടമായി മുന്നോട്ടുപോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഉപാധികളോടെ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണം. ഏറ്റെടുക്കുംമുമ്പ് അനധികൃതമായി നിയമിച്ച മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിടണം. ഭരണസമിതിയുടെ ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും ഭാഗമായി വന്ന ഭീമമായ കടബാധ്യത സാധാരണക്കാരന്‍െറ മുതുകില്‍വെക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. റിയാസ്, കെ.എം. മഖ്ബൂല്‍, കെ.കെ. ശുഹൈബ്, എ.പി. അജ്മല്‍, അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം:
നിയമത്തിന്‍െറ മറവില്‍ മഅ്ദനിയെ
ഇഞ്ചിഞ്ചായി കൊല്ലുന്നെന്ന് പിതാവ് 
കൊല്ലം: നിരപരാധിയായ അബ്ദുന്നാസിര്‍ മഅ്ദനിയെ നിയമത്തിന്‍െറ മറവില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍. ഭരണകൂടം വിചാരിച്ചാല്‍ ഒരു പൗരനെ ഏത് കുറ്റവും ചുമത്തി എത്രകാലം വേണമെങ്കിലും ജയിലിലടയ്ക്കാം. അതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് മഅ്ദനി. ‘മഅ്ദനിക്ക് മോചനമാണ് വേണ്ടത്’ എന്ന ആവശ്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ചിന്നക്കട പ്രസ്ക്ളബ് മൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജീവനുള്ള കാലത്തോളം താന്‍ പ്രവര്‍ത്തിക്കും. കുറ്റം ആരോപിച്ച് ജയിലിലടച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന അവസ്ഥ രാജ്യത്തിന് ഗുണകരമല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനാധിപത്യമാര്‍ഗത്തില്‍ സംഘടിക്കുകയും ദുഷ്പ്രവണതകള്‍ തിരുത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. സാമൂഹിക നീതിക്കും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. രണ്ട് ഇന്ത്യക്കാരെ വെടിവെച്ചുകൊന്നവരെ ജാമ്യത്തില്‍ ഇറ്റലിയിലേക്ക് പോകാന്‍ ഇവിടെ അവസരമൊരുക്കി. ഇറ്റലിക്കാരെ നാം വിശ്വസിക്കുമ്പോള്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ വിശ്വാസമില്ളെന്ന നിലപാടിലാണ് ബന്ധപ്പെട്ടവര്‍.
ഒരു നിയമം രണ്ട് നീതി എന്ന രീതിയാണുള്ളത്. മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി കേരള നിയമസഭയുടെ സംയുക്ത സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കണം. നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഅ്ദനിക്കെതിരായ ആരോപണങ്ങള്‍ കല്ലുവെച്ച നുണയാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി പറഞ്ഞു. മഅ്ദനി വിഷയത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍വെട്ടിയറ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ഹമീദ് വാണിയമ്പലം, സുരേന്ദ്രന്‍ കുരീപ്പുഴ, ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കെ.ബി. മുരളി എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍

 കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍
 കോഴിക്കോട്: കേരളത്തില്‍ പുതിയ സാംസ്കാരിക നവോത്ഥാനം ആവശ്യമായിരിക്കുന്നുവെന്ന് എം. മുകുന്ദന്‍. തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ഒന്നാം ഘട്ടത്തിന്‍െറ സമാപന സമ്മേളനം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോള്‍ വിശപ്പിനു പകരം മദ്യാസക്തിയാണുള്ളത്. ആത്മീയദാരിദ്ര്യം ഏറിയിരിക്കുന്നു. മലയാളിയുടെ ആത്മീയ കരുത്ത് വര്‍ധിപ്പിക്കാന്‍ പുതിയ രീതിയിലുള്ള സാംസ്കാരിക നവോത്ഥാനം അനിവാര്യമാണ്- മുകുന്ദന്‍ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ‘തനിമ’ രക്ഷാധികാരി ടി. ആരിഫലി  പറഞ്ഞു.   സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ. കുമാരന്‍  അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍ കോയ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാദി  കെ.വി. ഇമ്പിച്ചമ്മദ് ഹാജി, എം. അബ്ദുല്‍ ഗഫൂര്‍ (സിയസ്കോ), സി.എ. സലീം (യുവസാഹിതി സമാജം), കെ. ഹസ്സന്‍ കോയ (സാമൂഹിക പ്രവര്‍ത്തനം), പരപ്പില്‍ പി.പി. മമ്മദ് കോയ (ചരിത്രകാരന്‍), ഹസ്സന്‍ വാടിയില്‍ (പത്രപ്രവര്‍ത്തനം), ഫാത്തിമ വട്ടാംപൊയില്‍ (കുഷ്ഠരോഗി പരിചരണം), കെ.എസ്. കോയ (നാടകാഭിനയം), സി.എം. വാടിയില്‍ (വയലിന്‍ വാദനം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ‘തനിമ’ ജില്ലാ രക്ഷാധികാരി ഖാലിദ് മൂസ നദ്വി, പ്രശാന്ത് കളത്തിങ്ങല്‍, പി. മുഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു. സല്‍മാന്‍ മാസ്റ്റര്‍ കുറ്റ്യാടി സ്വാഗതവും ജില്ലാ പ്രസിഡന്‍റ് എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലായിരുന്നു തനിമ സാംസ്കാരിക സഞ്ചാരത്തിന്‍െറ പരിസമാപ്തി. വൈലാലിലെ ചടങ്ങ് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ്, അനീസ് ബഷീര്‍, ഫൈസല്‍ കൊച്ചി, ജമീല്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഫാബി ബഷീറിനെ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ആദരിച്ചു. കൊയിലാണ്ടി പൂക്കാട് കലാലയത്തില്‍ തനിമ സഞ്ചാരത്തിന് സ്വീകരണം നല്‍കി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചേമഞ്ചേരി നാരായണന്‍ നായര്‍, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരൊളി, കലാമണ്ഡലം ശിവദാസ് എടവലത്ത് , ഉണ്ണി പൂക്കാട്, യു.കെ. രാഘവന്‍, ശിവദാസ് പൊയില്‍കാവ്,  അലി മണിക്ഫാന്‍ തുടങ്ങിയവരെ ആദരിച്ചു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.