Wednesday, June 12, 2013
വിദ്യാര്‍ഥികളെ അനുമോദിച്ചു
വിദ്യാര്‍ഥികളെ അനുമോദിച്ചു
സിദ്ധാപുരം: എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സിദ്ധാപുരം, നെല്ലിഹുദിക്കേരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ ഹിറ എജുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് അനുമോദിച്ചു. സിദ്ധാപുരം ഇഖ്റ പബ്ളിക് സ്കൂളില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി മംഗലാപുരം മേഖല ഉപാധ്യക്ഷന്‍ കെ.പി. മുഹമ്മദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉന്നതവിജയം നേടിയ നെല്ലിഹുദിക്കേരി ഗവ. യു.പി കോളജിലെയും സിദ്ധാപുരം ഗവ. ജൂനിയര്‍ കോളജിലെയും പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കെഞ്ചപ്പ, ജയേന്ദ്ര, ഇഖ്റ പബ്ളിക് സ്കൂള്‍ പ്രധാനാധ്യാപകന്‍ സി.പി. ജോണ്‍, കൃഷ്ണവേണി, സിസ്റ്റര്‍ റമോന, ഹിറ ട്രസ്റ്റ് സെക്രട്ടറി അബ്ദുറഊഫ് എന്നിവര്‍ സംസാരിച്ചു.

‘സ്ത്രീകള്‍ അബലകളെന്ന ധാരണ തിരുത്തണം’
‘സ്ത്രീകള്‍ അബലകളെന്ന
ധാരണ തിരുത്തണം’
ധാരണ തിരുത്തണം’
മട്ടന്നൂര്‍: സ്ത്രീകള്‍ അബലകളെന്ന സമൂഹത്തിന്‍െറ ധാരണ തിരുത്താന്‍, വിശുദ്ധിയും തന്‍േറടവും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് കെ.കെ. സുബൈദ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ജി.ഐ.ഒ ഇരിട്ടി ഏരിയ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏരിയാ പ്രസിഡന്‍റ് എം.കെ. ശബ്ന അധ്യക്ഷത വഹിച്ചു. സി. ഹസ്ന, എ.കെ. ബഫ്ലാസ്, പി.വി. സാബിറ ടീച്ചര്‍, ഷഹനാസ് ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസ് ഉദ്ഘാടനം
ഡിജിറ്റല്‍ സ്മാര്‍ട്ട്
ക്ളാസ് ഉദ്ഘാടനം
ക്ളാസ് ഉദ്ഘാടനം
ചാലാട്: ചാലാട് ഹിറാ ഇംഗ്ളീഷ് സ്കൂള്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വിദ്യ ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് കെ. ഹനീഫ് എന്നിവര്‍ സംസാരിച്ചു. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ മാനേജര്‍ കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.
ചാലാട്: അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ സെക്കന്‍ഡറി മദ്സറയും ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ളാസും ബിനാസ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. അല്‍-മദ്സറത്തുല്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പല്‍ കെ. ജസീര്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍.വി. ഹുസൈന്‍കുഞ്ഞി, കെ.പി. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. കെ. മുഹമ്മദ് റാസിഖ് സ്വാഗതവും കെ. മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.

അതിവേഗ റെയില്‍പാത വിരുദ്ധ സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
അതിവേഗ റെയില്‍പാത വിരുദ്ധ
സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: അതിവേഗ റെയില്‍പാത വിരുദ്ധ സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കും. പഴയ ബസ്സ്റ്റാന്‍ഡിലെ റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4.30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ പ്രാദേശിക കമ്മിറ്റികളും ഇരകളായിട്ടുള്ള നാട്ടുകാരും പങ്കെടുക്കും. ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍ അധ്യക്ഷത വഹിക്കും.
Subscribe to:
Posts (Atom)