കുടുംബ സംഗമം
തലശ്ശേരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ കുടുംബ സംഗമം ‘എയിം- 2012’ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയ വളപ്പില്‍ സ്കൂള്‍ വിപുലീകരണ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി. ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍, ഷമീദ എന്നിവര്‍ സംസാരിച്ചു. ടി.അബ്ദുറഹീം സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ കെ. ഇസ്മയില്‍ നന്ദിയും പറഞ്ഞു.
സാംസ്കാരിക സംഗമവും വൈജ്ഞാനിക സമ്മേളനവും അലി പൈങ്ങോട്ടായി ഉദ്ഘാടനം ചെയതു. സി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സ്്കൂള്‍ മാനേജര്‍ ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഇശല്‍ സായാഹ്നവും അരങ്ങേറി.

No comments:
Post a Comment
Thanks