ഇസ്ലാമിക വിജ്ഞാനകോശം
11ാം വാല്യം പ്രകാശനം ഇന്ന്
11ാം വാല്യം പ്രകാശനം ഇന്ന്
മലപ്പുറം: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന റഫറന്‍സ് ഗ്രന്ഥാവലിയായ ഇസ്ലാമിക വിജ്ഞാനകോശത്തിന്‍െറ 11ാം വാള്യം വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രകാശനം ചെയ്യും. അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയത്. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ 11ാം വാല്യം പ്രകാശനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല അറബി വിഭാഗം മേധാവി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍ ഏറ്റുവാങ്ങും.
പ്രകാശനത്തോടനുബന്ധിച്ച് 8,650 രൂപ മുഖവിലയുള്ള 11 വാല്യങ്ങളുടെ സെറ്റ് 5,850 രൂപക്ക് ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക ആറു തവണകളായി അടക്കാനും സൗകര്യമുണ്ട്. ഇസ്ലാമിക് വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ.എ.എ. ഹലീം, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എ. അബ്ദുല്ല, പി.ആര്‍ സെക്രട്ടറി ഡോ. കെ.ടി. ഹംസ, വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks