ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 29, 2012

മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്‍

 
 
 
 
 
 
 മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്‍
-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
 തളിപ്പറമ്പ്: നമ്മെ ഭിന്നിപ്പിക്കുന്ന, മനുഷ്യനെ ആദരിക്കാത്ത ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് സുഹൃദ് സംഗമങ്ങളുടെ സന്ദേശമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ധര്‍മശാലയില്‍ സംഘടിപ്പിച്ച ഓണം-ഈദ് സുഹൃദ്സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവികതയുടെ ഒരുമയാണ് ഓണം. നാം ഒരുമിച്ചാല്‍ എന്നാളും ഓണമാകുന്നതുപോലെ ഭിന്നിച്ചാല്‍ ഒരുനാളും ഓണമാവുകയുമില്ല. ദൈവത്തെ വണങ്ങി ജീവിച്ച ചെകുത്താന്‍, മനുഷ്യനെ വണങ്ങാനുള്ള ദൈവകല്‍പന നിരസിച്ചതിലൂടെ നിരാകരിച്ചത് മാനവികതയെ ആദരിക്കാനുള്ള ദൈവനിര്‍ദേശമാണ്. ഇന്നത്തെ നേതാക്കളും ഭരണകൂടങ്ങളും മാനവികതയെ ആദരിക്കാത്ത ചെകുത്താന്മാരുടെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റംല പക്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്‍ജില്‍ (സീനിയര്‍ എന്‍ജി., കെല്‍ട്രോണ്‍), പവിത്രന്‍ (എന്‍ജി., കെല്‍ട്രോണ്‍), ശിവദാസന്‍ (സെക്ര. ഡി.കെ.ഇ.യു), ശശി (സി.ഐ.ടി.യു), ഗംഗാധരന്‍ (എന്‍.എസ്.എസ് വയോജന കേന്ദ്രം), നവാസ് ശരീഫ് (എന്‍ജി. കോളജ്) എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജലാല്‍ഖാന്‍ സ്വാഗതവും കെ.കെ.പി. മുസ്തഫ ഉദ്ബോധനവും നടത്തി.

No comments:

Post a Comment

Thanks