ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 7, 2013

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍

 
 

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്
ഇസ്ലാമിക   പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍
 കണ്ണൂര്‍: കമ്യൂണിസത്തിന്‍െറ തകര്‍ച്ചക്കുശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളെയാണ് പാശ്ചാത്യ ശക്തികള്‍ ഭയപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മുനിസിപ്പല്‍ ¥ൈഹസ്കൂളില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖിലാഫത്തിന്‍െറ പതനത്തിനു ശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളാണ് വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
ഈജിപ്തിലും തുനീഷ്യയിലുമൊക്കെ ഉണ്ടായത് ഈ മാറ്റത്തിന്‍െറ തുടര്‍ച്ചകളാണ്. ഏകാധിപതികളെയാണ് ഇസ്ലാമിക ഭരണം സൃഷ്ടിക്കുക എന്നാണ് പാശ്ചാത്യര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഈജിപ്തിലും തുനീഷ്യയിലും ഇസ്ലാമിക ഭരണം ജനാധിപത്യപരമായാണ് നീങ്ങുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റിതരരും തമ്മില്‍ ഒരു പ്രശ്നങ്ങളുമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഭിപ്രായ വൈവിധ്യങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തത്വസംഹിതയാണ് ഇസ്ലാമെന്നും ഭിന്നിക്കാതെ ഒരുമിച്ചു നിന്നാല്‍ ഭദ്രമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് പൂര്‍വകാല വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി. ഹാരിസ് (ഐ.പി.എച്ച്) എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഏരിയ സെക്രട്ടറി കെ.കെ. ശുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks