ഹിറാ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ താണ മുഴത്തടം ഗവ. യു.പി സ്കൂള്‍ മൈതാനിയില്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധത മനുഷ്യകുലത്തിന് എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഈദ് പ്രഭാഷണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പുഴക്കല്‍ വാസുദേവന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. പി. സലീം, എം. ഷഫീഖ്, എം.കെ. ഷൈജു, പി. ഷംന, എ. സറീന, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. സി. ഇംതിയാസ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks