കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി
കണ്ണൂര്‍: കൂടങ്കുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘പുതുവര്‍ഷം കൂടങ്കുളത്തോടൊപ്പം’ സമരത്തിന്‍െറ ഭാഗമായി നടന്ന ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും ഡോ. എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ആണവ വിവുദ്ധ പ്രവര്‍ത്തകന്‍ കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, പൗരാവകാശ സംരക്ഷണ സമിതി പ്രതിനിധി കെ. സുനില്‍കുമാര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി സജീര്‍ മട്ടന്നൂര്‍, ലോഹ്യ വിചാരവേദി സംസ്ഥാന വൈ. പ്രസിഡന്‍റ് വി.വി. രാഘവന്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈ. പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, അഡ്വ. കസ്തൂരിദേവന്‍, ടി.പി.ആര്‍. നാഥ്, കെ. ചന്ദ്രബാബു, കെ. രമേശന്‍, അഡ്വ. ഇ. സനൂപ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതവും മേരി അബ്രഹാം നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks