സോളിഡാരിറ്റി ആറളം കളരിക്കാട് കോളനിയില്‍ നടപ്പാക്കിയ ജനകീയ കുടിവെള്ള പദ്ധതി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
ഇരിട്ടി: സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നടത്തുന്ന ജനകീയ കുടിവെള്ള പദ്ധതി ആറളം പഞ്ചായത്തിലെ കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ. മഹ്റൂഫ്, ടി.പി. റിയാസ്, വ്യാപാരി വ്യവസായി മേഖലാ പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം പി.വി. സാബിറ ടീച്ചര്‍, ജി.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. ശിഫ, കെ. സാദിഖ്, കെ.വി. ഹംസ എന്നിവര്‍ സംസാരിച്ചു. 
28-02-2011

No comments:
Post a Comment
Thanks