ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 5, 2010

മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി

'സമഗ്ര വികസനം സമൂഹനന്മക്ക് '

മുണ്ടേരി പഞ്ചായത്ത്
ജനകീയ വികസന സമിതി
ജാതി-മത-കക്ഷി-രാഷ്ട്രീയ
ഭേദമന്യേ പൊതുകൂട്ടായ്മ


  • ധാര്‍മ്മികതയിലൂന്നിയ സാമൂഹ്യവിപ്ളവം
  • കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്താല്‍ അന്ധമായ പ്രാദേശിക ഭരണത്തിന്റെ കണ്ണ് തുറപ്പിക്കാന്‍
  • സമഗ്ര വികസന സങ്കല്‍പ്പം
  • അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം
  • വിഭവ വിതരണത്തില്‍ നീതി, സുതാര്യത
  • സാമൂഹ്യ തിന്മകളുടെ വിഭാടനം
  • ഗ്രാമസഭകളുടെ സജീവത
  • സ്ത്രീകളുടെ ഉന്നതി
  • അധികാരം അലങ്കാരമല്ല; ഉത്തരവാദിത്തമാണെന്ന് കരുതുന്ന ധാര്‍മ്മിക ബോധം.
  • ദുര്‍ഭല വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ്
  • ഈ കൂട്ടായ്മയില്‍ അണിചേരുക
  • ജനകീയ വികസന സമിതിയെ ശക്തിപ്പെടുത്തുക
  • വികസന സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക

സുഹൃത്തെ,

നമ്മുടെ നാട്ടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്കിടയില്‍ നാട്ടിന്റെ സമഗ്രവികസനത്തിന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരെ വേണം നാം ഈ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്ത് അയക്കേണ്ടത്.
വാര്‍ഡ്മെമ്പറുടെ നേതൃത്വത്തിലുള്ള ഗ്രാമസഭകള്‍ ജനസേവനത്തിനുള്ള വിശാല സാദ്ധ്യതകളുള്ളവയാണെന്ന് ഞങ്ങള്‍ മനസ്സിലക്കുന്നു. ഗ്രമത്തിന്റെ പൊതുവായ ആവശ്യങ്ങളായ റോഡ്, പാലം, സ്കൂള്‍, ആശുപത്രി തുടങ്ങി ഓരോവീടിന്റെയും പ്രശ്നങ്ങളും, ആവശ്യങ്ങളും പരിഹരിക്കാന്‍ ഗ്രാമസഭകളെ ഉപയോഗപ്പെ ടുത്തേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ച് ഭരണ മേഖലകളില്‍ ഒരു തിരുത്തലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കുറച്ചു പേരെയെങ്കിലും നാം തിരഞ്ഞെടുത്ത് അയക്കണം. അപ്പോള്‍ മാറി മാറി വന്ന് ഭരിക്കുന്ന മുന്നണികള്‍ക്ക് ജനകീയ ഇടപെടലുകളേക്കുറിച്ചുള്ള ഒരു തിരിച്ചറിവ് ഉണ്ടാവും. അതിന് വേണ്ടിയാണ് ജനകീയ വികസന സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കി പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അണി നിരത്തിയിരിക്കുന്നത്.
അവര്‍ ജനപക്ഷത്ത് നിന്ന് വ്യക്തമായൊരു വികസന സംസ്കാരം രൂപപ്പെടുത്തും. അഴിമതി രഹിതമായ ഭരണം, പൊതുമുതലിന്റെ സത്യസന്ധവും പക്ഷപാത രഹിതവുമായ വിനിയോഗം എന്നിവ ഉറപ്പ് വരുത്തും.
രാഷ്ട്രീയമെന്നാല്‍ ജനസേവനം എന്നതിന് പകരം അധികാരം എന്നതിലേക്ക് പാര്‍ട്ടികള്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ ശീതളഛായക്ക് വേണ്ടി പരക്കം പായുന്ന രാഷ്ട്രീയക്കാര്‍ക്ക് നാടിന്റെ വികസനം മുരടിക്കുന്നതൊ, ജനങ്ങളുടെ പ്രശ്നങ്ങളൊ അലോസരപ്പെടു ത്തുന്ന വിഷയങ്ങളല്ല എന്ന് നമുക്കറിയാം. ഇതിന് ഒരു മാറ്റം വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവെങ്കില്‍ ജനകീയ വികസന സമിതിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷ ത്തോടെ വിജയിപ്പിക്കുന്നതിന് താങ്കളുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പിന്തുണയും, സഹകരണവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
ചെയര്‍മാന്‍
മുണ്ടേരി പഞ്ചായത്ത് ജനകീയ വികസനസമിതി
05-10-2010

No comments:

Post a Comment

Thanks