പ്രചാരണ ബോര്‍ഡുകള്‍
നശിപ്പിക്കുന്നതായി പരാതി
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ ഇടയില്‍പീടിക വാര്‍ഡില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥി എം.പി. ഖാലിദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.നശിപ്പിക്കുന്നതായി പരാതി
കാനച്ചേരി, മൂലയില്‍ പീടിക, അന്താനത്ത് പീടിക, പാറക്കോട്ട് മുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പ്രചാരണ ബോര്‍ഡുകള്‍ സാമൂഹിക ദ്രോഹികള്‍ വ്യാപകമായി നശിപ്പിച്ചത്.
ജനകീയ വികസന സമിതി സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍, കെ കെ ഫൈസല്‍ , പി. കമാല്‍കുട്ടി, മുഹമ്മെദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
14-10-2010
No comments:
Post a Comment
Thanks