മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഞായറാഴ്ച നടത്തിയ കായികമത്സരത്തിനൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.പൊലീസ് സാന്നിധ്യത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, സി. ഉമ, കട്ടേരി പ്രകാശന്‍, പി.സി. നൌഷാദ്, കെ.ടി. ഭാസ്കരന്‍, സി. കുമാരന്‍ മാസ്റ്റര്‍, കെ.സി. വാസന്തി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രന്‍ സ്വാഗതവും വി.വി. പ്രജീഷ് നന്ദിയും പറഞ്ഞു. സമ്മാനദാനം സി. ശ്യാമള നിര്‍വഹിച്ചു.
No comments:
Post a Comment
Thanks