ലോറി സമരം ഉടന്‍ പിന്‍വലിക്കണം'
എടക്കാട്: ജില്ലയിലെ ലോറി ഉടമകള്‍ വാടക വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന സമരം ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമരംമൂലം സിമന്റ് ക്ഷാമം രൂക്ഷമായതിനാല്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കെട്ടിട നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധി നേരിടുകയാണ്. ജോലിയില്ലാതെ ഈ മേഖലയിലെ തൊഴിലാളികളും പ്രയാസമനുഭവിക്കുന്നുണ്ട്. സിമന്റ് കമ്പനികളും ലോറിയുടമകളും തമ്മിലെ പ്രശ്നം രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രശ്നത്തില്‍ ഇടപെട്ട് സമരം ഒത്തുതീര്‍ക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് സോളിഡാരിറ്റി യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റൌഫ്, പി.ആര്‍. സെക്രട്ടറി കെ.ടി.റസാഖ്, പി.കെ. റഷാദ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks