ചൂരപ്പടവ് സജിത്ത് കൊലക്കേസ്: മുഖ്യപ്രതി
സര്‍ക്കാറിന്റെ മദ്യനയം -സോളിഡാരിറ്റി
സര്‍ക്കാറിന്റെ മദ്യനയം -സോളിഡാരിറ്റി
പാടിയോട്ടുചാല്‍: ചൂരപ്പടവിലെ ഒമ്പതാംതരം വിദ്യാര്‍ഥി സജിത്ത് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി മാറിമാറിവന്ന സര്‍ക്കാരും മദ്യനയം നടപ്പാക്കുന്നതിലെ പിടിപ്പുകേടുമാണെന്ന് സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ പ്രസിഡന്റ് ശിഹാബ് അരവഞ്ചാലും ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂരും അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സജിത്തിന്റെ ചൂരപ്പടവിലെ ഉദയ കാണക്കുണ്ടിലെ വീട്ടില്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തിയപ്പോള്‍ നാട്ടുകാരായ സ്ത്രീകള്‍ പറഞ്ഞ പരാതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഇരുവരും.
സജിത്തിന്റെ വീടിന്റെ തൊട്ടുതാഴെയുള്ള പലചരക്കുകടയില്‍ വിലകുറഞ്ഞ വ്യാജവിദേശമദ്യം ഏതുനേരവും വില്‍പന നടത്തിയിരുന്നുവത്രെ. പ്രദേശത്തെ സ്ത്രീകള്‍ ഈ കടയില്‍ മുമ്പ് ഉപരോധം നടത്തി താക്കീതു നല്‍കിയിട്ടും വില്‍പനക്ക് മുടക്കംവന്നില്ല. അതിര്‍ത്തിപ്രദേശമായതിനാല്‍ കര്‍ണാടകയില്‍നിന്നുള്ള പാക്കറ്റ് ചാരായവും സുലഭമായി ലഭിക്കുന്നു.എക്സൈസുകാര്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ പറ്റാത്ത പ്രദേശമാണിവിടം. കേസെടുപ്പിക്കുന്നതിലും ആരും താല്‍പര്യം കാട്ടാറില്ലത്രെ. സന്ദര്‍ശനത്തില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുഹമ്മദ് റിയാസ് കലക്ടര്‍, എസ്.പി, എക്സൈസ് വകുപ്പ് മേധാവി എന്നിവര്‍ക്ക് ഇന്നുതന്നെ നിവേദനം നല്‍കും.
ചെറുപുഴ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്ത് കാര്യങ്കോട് പുഴയോരത്തെ മാലിന്യം വേനല്‍ക്കാലത്ത് ശുചീകരണം നടത്തിയപ്പോള്‍ നിരവധി ഒഴിഞ്ഞ മദ്യകുപ്പികളും വാട്ടര്‍ ബോട്ടിലുകളും കണ്ടെത്തിയിരുന്നു.
ചെറുപുഴയില്‍ മുമ്പ് നടന്ന നാടോടി കുട്ടിയുടെ കൊലക്കു പിന്നിലും മദ്യപാനത്തെ തുടര്‍ന്നുണ്ടായ സാഹചര്യം ഒരു കാരണമായിരുന്നു. സന്ദര്‍ശനസംഘത്തില്‍ പാടിയോട്ടുചാല്‍ യൂനിറ്റ് പ്രസിഡന്റ് ശംസീര്‍ നീലിരിങ്ങ, പി. മുഹമ്മദലി എന്നിവരുമുണ്ടായിരുന്നു.
No comments:
Post a Comment
Thanks