സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ^ആരോഗ്യ രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഈ നില തുടരാന്‍ നവസാങ്കേതിക വിദ്യയുടെ ഉപയോഗം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ആര്‍ട്സ് ക്ലബ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൌസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks