ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 17, 2011

SOLIDARITY KANNUR

 
 
 
 
 
 പെട്രോള്‍ വില വര്‍ധന: വ്യാപക പ്രതിഷേധം 
കണ്ണൂര്‍: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപക  പ്രതിഷേധം. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വതില്‍ കേന്ദ്ര സര്‍ക്കാറിനെ ചത്ത പശുവായി പ്രതീകാത്മകമായി ചിത്രീകരിച്ച് ജഡവുമായി നഗരത്തില്‍ വിലാപയാത്ര നടത്തി. പഴയ ബസ്സ്റ്റാന്‍ഡില്‍ ശവദാഹവും നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു.
പെട്രോള്‍ വില വര്‍ധന; സോളിഡാരിറ്റി
പ്രകടനം നടത്തി
തലശേãരി: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി തലശേãരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പെട്രോളിയം കമ്പനികള്‍ കൂച്ചുവിലങ്ങിട്ട പ്രധാനമന്ത്രിയുടെ അവസ്ഥ ചിത്രീകരിച്ച പ്ലോട്ടും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. സെക്രട്ടറി കോമത്ത് സാജിദ്, കെ. ശുഹൈബ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി
 പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡന്റ് ഫാറൂഖ് കീത്തടത്ത്, ഏരിയാ സെക്രട്ടറി സി.വി.എന്‍. ഇഖ്ബാല്‍, കെ.പി.ഹാരിസ്, കെ. മഷ്ഹൂദ്, എസ്.ഐ.ഒ പ്രസിഡറ് ആഷിഖ്, സെക്രട്ടറി സഖീബ്, യൂനുസ്സലീം മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks