പെട്ടിപ്പാലം:
ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി
ന്യൂമാഹി: സമരം നാലാം മാസത്തിലേക്കു കടക്കുന്ന വേളയില്‍ പെട്ടിപ്പാലത്ത് വന്‍ ഐക്യദാര്‍ഢ്യ^പ്രതിഷേധ സംഗമം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെയും ജനങ്ങളുടെയും തീരുമാനത്തെ മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.സി. ജോസഫും സര്‍വകക്ഷി നേതാക്കളും നാട്ടുകാരോട് മാപ്പു പറയുക, സമരത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വാക്കുപാലിക്കുക, കോടതിവിധി മറികടന്ന് മാലിന്യം തള്ളുമെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും പറയുന്ന നഗരസഭാധ്യക്ഷതയും ഉപാധ്യക്ഷനും ധാര്‍ഷ്ട്യം വെടിയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്‍, ടി.കെ. മുഹമ്മദലി, മധു കക്കാട്, ബഷീര്‍ കളത്തില്‍, പി. ഷറഫുദ്ദീന്‍, വി.വി. പ്രഭാകരന്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. റുബീന അനസ് സ്വാഗതവും നൌഷാദ് മാടോന്‍ നന്ദിയും പറഞ്ഞു.
ട്രഞ്ചിങ് ഗ്രൌണ്ട് അഴിമതി:
ലോകായുക്ത ഇടപെടണം -സോളിഡാരിറ്റി
ലോകായുക്ത ഇടപെടണം -സോളിഡാരിറ്റി
തലശേãരി: പെട്ടിപ്പാലം ഗ്രൌണ്ടില്‍ കുഴിയെടുക്കാനും മണ്ണിടാനും ലക്ഷങ്ങള്‍ ചെലവഴിച്ച് അഴിമതി നടത്തിയ സംഭവത്തില്‍ ലോകായുക്ത ഇടപെട്ട് അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.പി. അജ്മല്‍, കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, സയ്യിദ് ശമീം എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പലവും ചേലോറയും കുളമാകിയ സോളിഡാരിറ്റിക്കാര്‍ക്ക് ഒരായിരം നന്ദി....
ReplyDelete