ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 14, 2012

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം- പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട്
വ്യക്തമാക്കണം- പൊതുജനാരോഗ്യ  സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമര്ധിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരപന്തലില്‍ സംസാരിച്ച രാഷ്ട്രീയ കക്ഷി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്ധ്‍ക സമിതി യോഗം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.പി. മോഹനന്‍, കെ.എം. ഷാജി എം.എല്‍.എ, മുസ്ലിംലീഗ് നേതാവ് അഡ്വ. പി.വി. സൈനുദ്ദീന്‍, മുന്‍ മന്ത്രിമാരായ കെ.പി. നൂറുദ്ദീന്‍, എന്‍. രാമകൃഷ്ണന്‍, എ.ഡി. മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സമര പന്തലില്ധിെ ആവശ്യങ്ങള്‍ പൂര്‍ണമായും നേടുംവരെ സമരരംഗ്ധുനിന്ന് പിന്‍വാങ്ങരുതെന്ന് ആവശ്യപ്പെടുകയും സമരം വിജയിക്കുന്നതുവരെ തങ്ങള്‍ കൂടെയുണ്ടാകമെന്നും ഉറപ്പു നല്‍കിയിരുന്നു.പൊലീസിനെ ഉപയോഗിച്ച് ഇവിടെ മാലിന്യം തള്ളുകയില്ലെന്ന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍, പി. നാണു, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, കെ. സജീവന്‍, ടി. ഹനീഫ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks