മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം
-സോളിഡാരിറ്റി
കണ്ണൂര്‍: തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ബി.ഒ.ടി വിരുദ്ധ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേയ് ഒന്നിന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ബി.ഒ.ടി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ടൗണുകളില്‍ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പ്രതിഷേധ സായാഹ്നം’ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എം.ബി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks