എസ്.ഐ.ഒ കാമ്പയിന് തുടക്കം
അടിമാലി (ഇടുക്കി): ഏപ്രില്‍ 20 മുതല്‍ മേയ് 20വരെ ഫ്യൂചര്‍ ഈസ് അവേഴ്സ് എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തുന്ന കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. ആത്മീയ, ധാര്‍മിക പ്രചോദനമുള്‍ക്കൊണ്ട വിദ്യാര്‍ഥികളാണ് ലോകമെമ്പാടും ഭാവിയെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പയിന്‍െറ ഭാഗമായി ആയിരത്തോളം യൂനിറ്റുകളില്‍ പ്രാദേശിക വിദ്യാര്‍ഥി സമ്മേളനങ്ങളും ഇരുനൂറോളം ഏരിയകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും പ്രാദേശിക കുടുംബ സംഗമങ്ങളും നടക്കും. വിവിധ തലങ്ങളില്‍ സ്പോര്‍ട്സ് മീറ്റുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടക്കും. ഉദ്ഘാടന കണ്‍വെന്‍ഷനില്‍ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം എസ്. സമീര്‍ അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ കാമ്പസ് സെക്രട്ടറി അമല്‍ഷാ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അഷ്റഫ് അടിമാലി, അല്‍ത്താഫ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks