10 വര്‍ഷത്തെ മുഴുവന്‍ രാഷ്ട്രീയ കൊലകളും
പുനരന്വേഷിക്കണം -സോളിഡാരിറ്റി
പുനരന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനകളെ കുറിച്ചുള്ള വാര്‍ത്തകളുടെയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും വെളിച്ചത്തില്‍ ചുരുങ്ങിയത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടന്ന മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും സമഗ്രമായ പുനരന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നേതാക്കളുടെ അറിവോടെയാണെന്ന വസ്തുതയാണ് ഇത്തരം കാര്യങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ഇവിടെ പ്രോട്ടോകോള്‍ നിലവിലുണ്ട്. അക്രമം നടത്തിയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികപ്രകാരമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയില്‍ പരസ്പര ധാരണകളുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ പോലുമല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതികളായി വരാറുള്ളത്. കൊലപാതകങ്ങളിലെ നേതാക്കളുടെ പങ്ക് ഒരിക്കലും പുറത്തുവരാറില്ളെന്നു മാത്രമല്ല കോടതികളില്‍നിന്ന് രക്ഷപ്പെടാനും ഇത് സഹായകരമാകുന്നു. കേരള രാഷ്ട്രീയം സംശുദ്ധമാകാനും സാമൂഹിക ജീവിതം ശാന്തമാകാനും അന്വേഷണവും പ്രതികളെ ശിക്ഷിക്കാനുള്ള നടപടികളും അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് സോളിഡാരിറ്റി വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
No comments:
Post a Comment
Thanks