എം.പി ഫണ്ട്: നവീന പദ്ധതികള്‍ തേടി
സര്‍ക്കാര്‍ ജനങ്ങളിലേക്ക്
സൂപ്പി വാണിമേല്സര്ക്കാര് ജനങ്ങളിലേക്ക്
കണ്ണൂര്‍: ലോക്സഭാംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് നവീന പദ്ധതികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓരോ മണ്ഡലത്തിലും വര്‍ഷംതോറും അഞ്ച് ലക്ഷം രൂപ അവാര്‍ഡായി നല്‍കും. ഒന്നാം സമ്മാനം 2.50 ലക്ഷം രൂപ, രണ്ടാം സമ്മാനം 1.50 ലക്ഷം രൂപ, മൂന്നാം സമ്മാനം ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനം. ‘ഒരു എം.പി, ഒരു ആശയം’ എന്നാണ് പുതുമയുള്ള പദ്ധതികള്‍ തേടുന്ന സംരംഭത്തിന്‍െറ പേര്.
വ്യക്തികള്‍, സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായ കണ്‍സോര്‍ഷ്യം, അക്കാദമിക് സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ തുറകളില്‍നിന്ന് പദ്ധതികള്‍ സ്വീകരിക്കും. നാഷനല്‍ ഇന്നോവേഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ളിമെന്‍േറഷന്‍ മന്ത്രാലയം ഡയറക്ടര്‍ എ.കെ. ചൗധരി വ്യക്തമാക്കി.
അതത് മണ്ഡലം കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ തയാറാക്കേണ്ടത്. മണ്ഡലത്തിന്‍െറ നോഡല്‍ ജില്ലയുടെ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന സമിതിയാണ് പദ്ധതികള്‍ തെരഞ്ഞെടുക്കുക. എന്‍ജിനീയറിങ്, ധനകാര്യം, ആരോഗ്യ-ശുചിത്വം, അക്കാദമിക്, വ്യവസായം, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ ഉള്‍പ്പെടും.
മണ്ഡലത്തിന്‍െറ സമഗ്ര പുരോഗതിയില്‍ ഊന്നുന്നതാവണം പദ്ധതികള്‍. വിദ്യാഭ്യാസം, കര്‍മശേഷി, ആരോഗ്യം, കാര്‍ഷികം, ജലം, ശുചിത്വം, ഭവനം, അടിസ്ഥാന വികസനം, ഊര്‍ജം, പരിസ്ഥിതി, സമൂഹം, സാമൂഹിക സേവനം തുടങ്ങിയ മേഖലകള്‍ സ്പര്‍ശിക്കണം. പദ്ധതി സമര്‍പ്പണത്തിനുള്ള ഫോറം മാതൃകയും മാര്‍ഗനിര്‍ദേശങ്ങളും വൈകാതെ കലക്ടറേറ്റുകളില്‍ ലഭ്യമാവും.
ഓരോ വര്‍ഷവും അഞ്ച് കോടി രൂപ വീതം എം.പിമാര്‍ക്ക് ലഭിക്കുന്നുണ്ട്. ചെറു പദ്ധതികള്‍ക്കായി ഫണ്ട് ചിതറിപ്പോവുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തയാറാക്കി ശീലിച്ച പദ്ധതികളില്‍നിന്ന് പുറത്തേക്ക് വരുന്നില്ളെന്ന നിരീക്ഷണത്തില്‍നിന്നാണ് പുതുമകള്‍ തേടുന്ന ആശയം രൂപപ്പെട്ടത്. അവാര്‍ഡ് തുകകള്‍ ആകര്‍ഷകമായതിനാല്‍ പദ്ധതി ആവിഷ്കരിച്ച് സമര്‍പ്പിക്കുന്നതില്‍ മത്സരം നടക്കുമെന്നാണ് കണക്കുകൂട്ടല്‍.
അവാര്‍ഡ് വിതരണം ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ അതത് മണ്ഡലം എം.പിയാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. അവാര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ മണ്ഡലത്തിലും അരലക്ഷം രൂപ വിനിയോഗിക്കാം. അവാര്‍ഡ് തുകയും ചെലവും എം.പി ഫണ്ടില്‍നിന്നാണ് നീക്കിവെക്കുക.
പദ്ധതിയുടെ മികവ് സൂചിപ്പിക്കുന്ന രേഖകള്‍, സീഡികള്‍, ഫോട്ടോകള്‍ തുടങ്ങിയവ അവാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. അവാര്‍ഡ് ലഭിച്ചാല്‍ ഏറ്റുവാങ്ങല്‍ ചടങ്ങില്‍, സമര്‍പ്പിച്ച പദ്ധതി സംബന്ധിച്ച് ലഘു വിവരണം നല്‍കാന്‍ ജേതാവ് സന്നദ്ധമാവണം.

Courtesy: Madhyamam
No comments:
Post a Comment
Thanks