ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 30, 2012

കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം:
കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി
കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിച്ചത് വഞ്ചനാപരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി  ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തെ കേരള സര്‍ക്കാര്‍ അനുകൂലിച്ച് കത്തയച്ചു എന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കിയത് കേരളത്തിലെ  പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ശരിയാണെങ്കില്‍ കേരളം ഇതുവരെ തുടര്‍ന്നുവന്ന പൊതുനയത്തിന് വിരുദ്ധമായാണ് കത്തയച്ചത്.
കേരളത്തിലെ വ്യാപാരി സമൂഹത്തോടും പൊതുജനങ്ങളോടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെതിരുമാണ്. മന്ത്രിസഭയോ നിയമസഭയോ ഇത്തരമൊരു തീരുമാനമെടുത്തതായി ജനങ്ങള്‍ക്കറിയില്ല. വഞ്ചനാപരമായ കത്തിന്‍െറ ഉറവിടം ഏതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  പൊതുസമൂഹവും വ്യാപാരി സമൂഹവും ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ നിലപാടിനെ തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks